0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
അവളുടെ പിണക്കം തീർക്കാൻ പറ്റുവോ എന്ന് ഒന്ന് നോക്കട്ടെ, പിന്നെ ഈ ബൈക്ക് ഞാൻ എടുക്കുവാണെ എന്റെ ഇന്നലെ ഷെഡിൽ കേറ്റി " എന്നും പറഞ്ഞ് അവൻ വണ്ടി എടുത്തു വിട്ടു. ഉള്ളിൽ ആരെയും കണ്ടില്ല ഏഴ് മണി ആവുന്നതേ ഉള്ളു അച്ഛൻ ഈ സമയത്തു പത്രം വായിച്ചോണ്ട് ഇരിക്കുന്നതാണ് ഇന്ന് എന്ത് പറ്റിയോ എന്തോ. അച്ചു പിന്നെ അവധി ആയോണ്ട് ഈ ടൈം ൽ എഴുന്നേൽക്കുന്ന പതിവ് ഇല്ല, അടുക്കളയിൽ ശബ്ദം കേൾക്കുന്നുണ്ട് സൊ.... ഞാൻ എന്റെ റൂമിലേക്ക് പോയി. ബാത്‌റൂമിൽ ആളനക്കം കേൾക്കുന്നുണ്ട് അവൾ ആയിരിക്കണം.
പഴയ കാര്യങ്ങൾ ഒക്കെ ഓർത്ത് തലക്ക് ഭ്രാന്ത് പിടിക്കുന്നു. ഞാൻ ഒരു ക്യാൻവാസ് എടുത്തു വെച്ച് വരയ്ക്കാൻ തുടങ്ങി, ഒരു ബോക്സിങ് റിങ് ആണ് വരച്ചത് ഇടി കൊണ്ട് ചോര ഒലിപ്പിച് നിൽക്കുന്ന ബോക്സർ. പെട്ടന്നാണ് മുഖത്ത് വെള്ളം തെറിച്ചു വീണത്. ഞാൻ നോക്കിയപ്പോൾ അവൾ കുളി കഴിഞ്ഞു വന്ന അവൾ തോർത്ത്‌ കുടഞ്ഞത് ആണ്. നനഞു വെള്ളം ഇറ്റു വീഴുന്ന മുടിയും വെളുത്ത ബനിയനും മിഡിയും ഒക്കെ ആയി നല്ല ചേല് ഉണ്ട് അവളെ കാണാൻ. ഞാൻ വാ പൊളിച്ച് അവളെ നോക്കി നിന്നു. അവൾ വീണ്ടും തോർത്ത്‌ കുടഞ്ഞപ്പോ ഴാണ് ഞാൻ സ്വബോധത്തിൽ വന്നത്. " ഡീ വെള്ളം വീഴുന്നു " ഞാൻ ചൂടായി. " സോറി, സോറി ഒരു അബദ്ധം പറ്റിയതാ ക്ഷമിച്ചു കള " ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു. ഞാൻ മൈൻഡ് ചെയ്യാതെ വീണ്ടും പെയിന്റിങിലേക്ക് തിരിഞ്ഞു. കുറച്ചു

💬 Comments

View all comments