0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
പെണ്ണുങ്ങളോട് മാറിയതക്ക് പെരുമാറാൻ അറിയാത്തവർ ഞാൻ ഏറ്റവും വെറുക്കുന്നത് ആ ടൈപ്പ് ആളുകളെ ആണ്, അങ്ങനെ ഉള്ളവരെ കാണുന്നത് തന്നെ വല്ലാത്ത ഇറിറ്റേഷൻ ആണ് സൊ ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോവരുത്. പ്ലീസ് റെസ്‌പെക്ട് വുമൺ man " പണ്ടത്തെ ആ ചിരി വീണ്ടെടുത്ത് എന്റെ കവിളിൽ ഒന്ന് തട്ടി പറഞ്ഞ് കൊണ്ട് അവൻ എഴുന്നേറ്റു. പിന്നെ ആരതിയുടെ കയ്യിൽ പിടിച്ച് അവളെയും വിളിച്ചു കൊണ്ട് നടന്നകന്നു. നന്ദു അല്ലാതെ വേറെ ഒരുത്തൻ എന്നെ തോൽപ്പിചിരിക്കുന്നു, അതും നാണം കെട്ട തോൽവി ഒരു വിരല് പോലും അവന്റെ ദേഹത്തു വെക്കാൻ പറ്റാതെ നാണം കെട്ട് ഇടി വാങ്ങിയിരിക്കുന്നു, പക്ഷെ അതിനേക്കാൾ ഏറെ എന്നെ വേദനിപ്പിച്ചത് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മറുത്ത് ഒരു വാക്ക് പോലും പറയാതെ അവന്റെ പുറകെ പോവുന്ന അവളെ കണ്ടത് ആണ്, അത്‌ എന്താണ് എന്ന് അറിയില്ല, നെഞ്ച് പൊട്ടുന്ന പോലെ ഒരു വേദന, ബട്ട് വൈ?? ബോധം മറയുന്നതിന് ഇടയിലും എന്നെ കുഴക്കിയ ചോദ്യം അത്‌ ആയിരുന്നു. *** " അജു നീ ഇറങ്ങുന്നില്ലേ വീട് എത്തി" നന്ദു വിളിച്ചപ്പോഴാണ് വീട്ടിൽ എത്തിയ കാര്യം അറിഞ്ഞത്. " എന്താടാ, അന്ന് ക്യാമ്പിൽ വെച്ച് ആ സുദേവും ആയി നടന്ന അടി ആണോ ആലോചിച്ചേ?? ഇത്തവണ നമുക്ക് റിങ്ങിൽ വെച്ച് പകരം ചോദിക്കാ ഡാ, നീ ഇപ്പൊ പണ്ടത്തെക്കാളും സ്ട്രോങ്ങ്‌ അല്ലേ" ഞാൻ ഒന്ന് ചിരിച്ചു. " നീ കയറുന്നില്ലേ?? " " ഇല്ലടാ, ഒരു ചെറിയ പരുപാടി ഉണ്ട്,

💬 Comments

View all comments