0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
തണ്ടർ സ്ലാഷ്. അതികം ആർക്കും ആ മൂവ് തടുക്കാൻ പോയിട്ട് കാണാൻ പോലും പറ്റില്ല. അടി കിട്ടിയാൽ ആൾ വീണതാണ്, പക്ഷെ.. " ട്ടൂ സ്ലോ " എന്നും പറഞ്ഞ് കൊണ്ട് വെറും രണ്ടു വിരൽ കൊണ്ട് എന്റെ അടി
അവൻ ബ്ലോക്ക് ചെയ്തു. എന്നിട്ട് ആ കൈ കൊണ്ട് എന്റെ നെഞ്ചിൽ പുഷ് ചെയ്തു. ഞാൻ വീണ്ടും പുറകിലേക്ക് ആഞ്ഞു, ഹീ ഈസ്‌ ട്ടൂ പവർഫുൾ. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു, പിന്നെ വലതു കാൽ പുറകിലേക്ക് വെച്ചു സൈഡ് ചെരിഞ്ഞു ഫുൾ ഫോഴ്സിൽ അവന് നേരെ ഒരു സൈഡ് കിക്ക് കൊടുത്തു, പക്ഷെ അത്‌ ലക്ഷ്യം കാണുന്നതിന് മുന്നേ തന്നെ അവൻ മുന്നോട്ട് കയറി എന്റെ താടിക്ക് ഡയറക്ട് അപ്പർ കട്ട്‌ തന്നു. ആ അപ്പർ കട്ട് കിട്ടിയപ്പോഴേ എനിക്ക് മനസ്സിലായി എനിക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല ന്ന്. അപ്പർ കട്ട്‌ന്റ പ്രതേകത അതാണ് ചിന്നിന് ഡയറക്ട് ഒരെണ്ണം കിട്ടിയാൽ കുറച്ചു നേരത്തേക്ക് തല മരക്കും ശരീരം തളരും കയ്യും കാലും ഒന്നും കൺട്രോളിൽ നിൽക്കില്ല വീണു പോവും. എന്റെ കാലുകളും വിറച്ചു തുടങ്ങി ഞാൻ താഴെ ഇരുന്നു പോയി. അവൻ എന്റെ അടുത്ത് വന്നു ഒരു കൈ കൊണ്ട് ഷോൾഡറിൽ പിടിച്ചു, മറു കൈ ചുരുട്ടി എന്റെ മുഖം ലക്ഷ്യമാക്കി വന്നു, ഫിനിഷിങ് മൂവ്. " മതി നിർത്ത് " ആരതി അത്‌ പറഞ്ഞപ്പോ അവന്റെ മുഷ്ടി എന്റെ മുഖതിന് മുമ്പിൽ തൊട്ടു തൊട്ടില്ല എന്ന പോലെ നിന്നു. "

💬 Comments

View all comments