Chapter Title : കടുംകെട്ട് 4 [Arrow]
ഓഫ്. അവൻ അവളെ വിട്ടിട്ട് എന്റെ നേരെ തിരിഞ്ഞു.
" ഒരു സോറി പറ " ഒരു പുഞ്ചിരിയോടെ ആണ് അവൻ എന്നോട് അത് പറഞ്ഞത്. എനിക്ക് അത് ഇഷ്ടമായില്ല, അവളോട് സോറി പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു എങ്കിലും അത് പറയാൻ ഇവൻ ആരാ??
"ഇല്ലങ്കിൽ നീ എന്ത് ചെയ്യും??" ഞാൻ ചൂടായി.
" ഒരേ കാര്യം റിപീറ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടം ഉള്ള കാര്യം അല്ല, നല്ല കുട്ടിയായി നീ ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ "
" മനസ്സ് ഇല്ലാന്ന് പറഞ്ഞില്ലേ, നീ എന്ത് ചെയ്യും എന്നെ തല്ലുവോ ?? "
ഞാൻ അത് ചോദിച്ചപ്പോൾ അവന്റെ മുഖത്തെ ചിരിമാഞ്ഞു, മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി. അവന്റെ മുഷ്ടി, എന്റെ മുഖം ലക്ഷ്യമാക്കി വന്നു. ആ പഞ്ച് തുടക്കത്തിലെ കണ്ടത് കൊണ്ട് ഞാൻ പുറകിലേക്ക് ഒഴിഞ്ഞു മാറാൻ നോക്കി, പക്ഷെ ഞാൻ ഉദ്ദേശതിനേക്കാൾ ഒരുപാട് സ്പീഡിൽ ആയിരുന്നു ആ പഞ്ച് വന്നത് എനിക്ക് മാറാൻ പറ്റുന്നതിന് മുന്നേ അവന്റെ മുഷ്ടി എന്റെ മൂക്കിൽ പതിച്ചു. ആ ഇടിയുടെ ശക്തിയിൽ ഞാൻ രണ്ടു സ്റ്റെപ് പുറകിലേക്ക് പോയി.
ഫസ്റ്റ് ടൈം, നന്ദു അല്ലാതെ മറ്റൊരാൾ എന്റെ മേത്തു കയ്യ് വെക്കുന്നത് ഇത് ആദ്യം ആണ്, അത് എന്നെ നല്ല പോലെ ചൊടിപ്പിച്ചു. ഞാൻ മൂക്കിൽ നിന്ന് ഒഴുകിയ ചോര തുടച്ചു. ഫൈറ്റിങ് സ്റ്റാൻസിൽ നിന്നു, ചാടി ചാടി വലതു കയ്യ് ലൂസ് ആക്കി മിന്നൽ വേഗത്തിൽ അവന്റെ കഴുത്ത് ലക്ഷ്യമാക്കി വീശി അടിച്ച്,
💬 Comments
View all comments