Chapter Title : കടുംകെട്ട് 4 [Arrow]
oh എന്ത് നിഷ്കളങ്കത, എന്നാലും എന്റെ ഫേവറേറ്റ് ഡ്രസ്സ് നശിപ്പിച്ചല്ലോ ദുഷ്ട " അച്ചു കലിപ്പ് ആയി.
" നിനക്ക് ഇതിലും കിടിലൻ വാങ്ങി തരാം " ഞാൻ അവളെ സോപ്പ് ഇട്ടു.
" പ്രോമിസ്, സിനിമകും കൊണ്ട് പോണം പറ്റുവോ?? "
" ഡൺ "
" പുന്നാര ചേട്ടായി " അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു
" പെണ്ണെ പെയിന്റ് പെയിന്റ് എന്റെ മേത്തു പറ്റും മാര് "
" പറ്റിയാലേ കണക്ക് ആയിപ്പോയി. ചേട്ടായി തന്നെ കോരി ഒഴിച്ചതല്ലേ സഹിച്ചോ " എന്നും പറഞ്ഞ് അവൾ പുറത്തേക്ക് ഓടി, ഒരു ചിരിയോടെ ഇതൊക്കെ നോക്കി നിൽക്കുവാണ് ആരതി.
" അതേ വന്ന കാര്യം മറന്നു ചേട്ടായിയേയും ചേച്ചിയെയും അച്ഛൻ വിളിക്കുന്നുണ്ട്, താഴേക്ക് വരാൻ പറഞ്ഞു " പോയ സ്പീഡിൽ തിരിച്ചു വന്ന് അച്ചു പറഞ്ഞു.
ഞങ്ങൾ രണ്ടു പേരും അവളുടെ ഒപ്പം താഴേക്ക് ചെന്നു.
" എടാ നിന്റെ വിളിച്ചതെ, നിങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു വേഗം റെഡിയാകണം, ആരതിയുടെ വീട്ടിൽ പോണം " അച്ഛൻ ആണ്.
" അതെന്തിനാ, എനിക്ക് പ്രാക്ടീസ് ഉണ്ട് "
" അത് ഒന്നും പറയണ്ട പോണം, ഇത് ഒരു ചടങ്ങ് ആണ്, വിരുന്ന് കൂടൽ. നിങ്ങൾ ഉച്ചക്ക് മുമ്പ് വരും എന്ന് ഞാൻ ഗോപനെ വിളിച്ചു പറഞ്ഞു. അവർ വെയിറ്റ് ചെയ്യും. വേഗം റെഡിയാവാൻ നോക്ക് " ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായപ്പോ ഞാൻ കുളിക്കാൻ വേണ്ടി റൂമിലേക്ക് പോയി.
ആരതി
💬 Comments
View all comments