0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
വളരെ ഹാപ്പി ആയിരുന്നു, ന്റെ കാറിന് ആണ് പോയത് ഒരുമണിക്കൂർ തികച്ച് എടുത്തില്ല വീട്ടിൽ എത്താൻ. " അമ്മേ അവർ എത്തി " കാറ് ഗെയ്റ്റിന്റ അടുത്ത് എത്തിയപ്പോഴേ അലറി കൊണ്ട് ആതിര വന്നു, ആരതിയുടെ അനിയത്തി. പുറകെ അവളുടെ അമ്മ വന്നു. ആരതി കാറിൽ നിന്ന് ചാടി ഇറങ്ങി അവളുടെ അമ്മയെ കെട്ടിപിടിച്ചു രണ്ടു പേരും കരഞ്ഞു. യാക്ക്. " അജേട്ടാ സുഖം അല്ലേ?? " എന്നും ചോദിച്ചു കൊണ്ട് ആതിര എന്റെ കയ്യിൽ ചുറ്റി പിടിച്ചു, എനിക്ക് അത്‌ അത്രക്ക് ഇഷ്ടപ്പെട്ടില്ല എങ്കിലും ഞാൻ പുറമെ കാണിച്ചില്ല ഞാൻ അവളുടെ തലയിൽ വെറുതെ തലോടി. ഞാൻ കാറിൽ കാറിൽ ഡാഷ് ബോക്സിന്റ ഉള്ളിൽ നിന്ന് ഒരു ചോക്ലേറ്റ് ബോക്സ്‌ എടുത്തു അവൾക്ക് കൊടുത്തു. അത്‌ കിട്ടിയപ്പോ പെണ്ണിന്റ മുഖം വിടർന്നു. " താങ്ക്യൂ " എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപിടിച്ചു. അത്‌ കണ്ട് ആരതി എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. ഞാൻ മൈന്റ് ചെയ്യാൻ നിന്നില്ല. " അല്ല അവരെ അകത്തേക്ക് വിളിക്കാൻ ഉദ്ദേശം ഒന്നുമില്ലെ " ആരതിയുടെ അച്ഛൻ ആണ്. "അയ്യോ ഞാൻ അത്‌ അങ്ങ് മറന്ന്, വാ മക്കളെ " എന്നും പറഞ്ഞോണ്ട് അവളുടെ അമ്മ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അവളുടെത് അത്യാവശ്യം സൗകര്യം ഉള്ള ഒരു രണ്ടു നില വീട് ആണ്, ഒരു ഹാൾ, അടുക്കള, പൂജാമുറി, ഒരു റൂം ഇത്തരേം ആണ് ഒന്നാമത്തെ നില മുകളിൽ രണ്ടു റൂം. ആരതിയുടേം ആതിരയുടേം. ഞങ്ങൾ ചെന്ന് കേറിയതും ഭക്ഷണം എടുത്തു

💬 Comments

View all comments