0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
" ഞാൻ ഇല്ല നിങ്ങൾ പൊയ്ക്കോ " അവൾ ആദ്യം എതിർത്തു. അവൾക്ക് വരണം എന്ന് ഉണ്ട് പക്ഷെ എന്റെ കൂടെ ആണല്ലോ എന്ന് ഓർത്ത് ആണ് മടിക്കുന്നത്. അപ്പൊ അങ്ങ് വിട്ടാൽ പറ്റില്ലല്ലോ "വാ ആരൂ " ഞാൻ സ്നേഹത്തോടെ വിളിച്ചു, അത്‌ കേട്ടപ്പോ പെണ്ണിന്റെ കണ്ണ് തള്ളി പുറത്തേക്ക് വന്നു. ന്നിട്ടും മടിച്ചു നിന്ന അവളെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് കാറിന്റെ അടുത്തേക്ക് ചെന്നു. ആതിര ഫ്രണ്ട് സീറ്റ് നേരത്തെ കയ്യേറിയിരുന്നു അതോണ്ട് അവൾ പുറകിൽ കയറി. ഞാൻ വണ്ടി എടുത്തു. കടപ്പുറം അടുത്ത് ആണെങ്കിലും നല്ല ബീച്ച് ഇത്തിരി ദൂരെ ആണ് കുറച്ചു നേരം ഡ്രൈവ് ചെയ്യണം, ആ സമയം മുഴുവൻ ആതിര ഓരോന്ന് വാതോരാതെ പറയുവായിരുന്നു. അച്ചുന്റെ വേറെ സിറോസ് ആണ് ഇവൾ. ഒരു സമയത്തും വായിൽ നാക്ക് ഇടില്ല. ബീച്ചിൽ എത്തിയതും അവൾ ചാടി ഇറങ്ങി. എന്നേയും ആരതിയെയും വലിച്ചോണ്ട് കടൽ തീരത്തേക്ക് ഓടി. അവിടെ എത്തിയതും ആരതി ഫുൾ ഫോമിൽ ആയി ഇട്ടിരുന്ന ലെഗിൻസ് മുട്ടോളം വലിച്ചു കയറ്റിയിട്ട് തിരയ്ക്ക് ഒപ്പം ഓടി കളിച്ചു. സ്വർണം കൊലുസും ഏകദേശം അതേ നിറമുള്ള അവളുടെ കാലുകളും കട്ടി ഇല്ലാത്ത നനുത്ത രോമം രാജികളും ഒക്കെ ആയി വല്ലാത്ത ഒരു കാഴ്ച്ച എന്റെ തൊണ്ട വെറുത വരണ്ടു. അവിടെ നിന്നിരുന്ന പലരും അവളെ തന്നെ ആണ് നോക്കുന്നത്, എനിക്ക് അതിൽ ചെറിയ അഭിമാനം ഒക്കെ തോന്നി. " ഏട്ടാ എന്നാ ആലോചിച്ചു നിൽക്കുവാ വാ " എന്നും വിളിച്ചോണ്ട്, ആതിര എന്റെ

💬 Comments

View all comments