0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 3K
കയ്യിൽ പിടിച്ചു വലിച്ചു തിരയുടെ അടുത്തേക്ക് ഓടി, ഞങ്ങൾ ഒരുപാട് നേരം തിരയിൽ കളിച്ചു. ഞാൻ ശരിക്കും കൊച് കുട്ടിആയത് പോലെ. " ഏട്ടാ ഐസ് ക്രീം വാങ്ങിതരുവോ?? " ആതിര ആണ്. " ബാ" ഞാൻ അവളെയും വിളിച്ചോണ്ട് അവിടെ കണ്ട ഐസ്ക്രീം കടയിലേക്ക് നടന്നു. "എനിക്ക്, വാനില മതി " ആരതി വിളിച്ചു പറഞ്ഞു. ഞാൻ നോക്കിയപ്പോ അവൾ വീണ്ടും തിരയിലേക്ക് ഓടി.
" ചേച്ചി ഒരു ഐസ്ക്രീം കൊതിആണ്, അച്ചായി കൊണ്ട് വരുന്ന ഐസ്ക്രീം എനിക്ക് പോലും തരാതെ തിന്ന് കളയും " ആതിര ഒരു കള്ള ചിരിയോടെ ചേച്ചിയുടെ കുറ്റം പറഞ്ഞ് തന്നു. " എന്ന പിന്നേ അവൾക്ക് വാങ്ങിക്കേണ്ട, കൊതിപ്പിക്കാം " " എന്നാ നമ്മൾ വാങ്ങിക്കുന്ന ഐസ്ക്രീം പോലും നമുക്ക് തിന്നാൻ കിട്ടൂല്ല " " ആഹാ, നിന്റെ ഫേവറേറ്റ് ഏത് ഫ്ലേവർ ആ?? " " സ്ട്രോബറി " " ആഹാ, അച്ചു നും സ്ട്രോബറി ആണ് ഇഷ്ടം " " അച്ചു ചേച്ചിയെ കൂടി കൂട്ടായിരുന്നു. ഞാനും ചേച്ചിയും കല്യാണത്തിന് വെച്ചേ കമ്പനി ആയി " "എനിക്ക് അറിയാം, ഞാൻ തന്ന ചോക്ലേറ്റ് ബോക്സ്‌ അവൾ നിനക്ക് തരാൻ തന്നു വിട്ടതാ" ഞാൻ അവളോട്‌ പറഞ്ഞു. " ചേട്ടാ രണ്ട് ഐസ്ക്രീം ഒരു വാനില ഒരു സ്ട്രോബറി " ഞാൻ ഐസ്ക്രീം വാങ്ങി സ്ട്രോബറി അവൾക്ക് കൊടുത്തു വാനിലയും കൊണ്ട് ആരതിയുടെ അടുത്തേക്ക് നടന്നു. " ഏട്ടാ ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്, കൂട്ടുകാർ

💬 Comments

View all comments