Chapter Title : കടുംകെട്ട് 4 [Arrow]
ഒക്കെ അവരുടെ ചേട്ടന്മാരുടെ ഒക്കെ കൂടെ ഓരോ സ്ഥലത്തു പോവുന്ന കാര്യം പറയുമ്പോൾ ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഒരു ചേട്ടൻ ഉണ്ടായിരുന്നേൽ എന്ന്. ഞങ്ങൾക്ക് കസിൻ ചേട്ടന്മാർ പോലും ഇല്ല, പക്ഷെ ഇപ്പൊ എനിക്ക് ഒരു ഏട്ടനെ കിട്ടിയില്ലേ " എന്നും പറഞ്ഞ് അവൾ എന്റെ കയ്യിൽ ചുറ്റി പിടിച്ചു. ഞാൻ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി.
" എനിക്ക് ഇപ്പൊ രണ്ടു പെങ്ങന്മാർ ഉണ്ട് അച്ചുവും ആതുവും " ഞാൻ അത് പറഞ്ഞപ്പോ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. സത്യത്തിൽ ഈ ചുരുങ്ങിയ ടൈം കൊണ്ട് അച്ചുവിന്റെ അതേ സ്ഥാനം ഇവൾ നേടി എടുത്തിരുന്നു.
ഞങ്ങൾ വരുന്ന കണ്ടപ്പോ ആരതി ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നു. വന്ന അതേ സ്പീഡിൽ അവളുടെ മുഖം വാടി, ആകെ രണ്ടു ഐസ്ക്രീം മാത്രേ ഞങ്ങൾ വാങ്ങിയുള്ളു അല്ലോ അതാണ് കാരണം. ആതു അവളെ മൈൻഡ് ചെയ്യാതെ ഐസ്ക്രീം തിന്നാൻ തുടങ്ങി, അന്നേരം അവൾ ദയനീയ മായും എന്നെ നോക്കി, ഞാൻ അസ്തമിക്കാൻ തുടങ്ങിയ ആ സൂര്യനെ നോക്ക് നിന്നു, പെണ്ണ് ദേഷ്യം കൊണ്ട് പുറകിൽ കാണുന്ന ആകാശത്തേക്കാളും ചുവന്നു. ആതുവിന്റെ കയ്യിലെ ഐസ്ക്രീം തട്ടിപ്പറിക്കാൻ എന്നോണം അവൾ ആതുവിന്റെ അടുത്തേക്ക് ചെന്നു. അന്നേരം ഞാൻ എന്റെ കയ്യിൽ ഇരുന്നത് അവൾക്ക് നേരെ നീട്ടി, ആദ്യം ഇത്തിരി ടെമ്പ് കാണിച്ചു എങ്കിലും പിന്നെ അവൾ വാങ്ങി. ഞങ്ങൾ ആ മണലിൽ ഇരുന്ന് അസ്തമയസൂര്യന്റെ ഭംഗി ആസ്വദിച്ചു.
" എന്നാ ഏട്ടന് വേണ്ടേ?" എന്നും ചോദിച്ചു കൊണ്ട് ആതു അവളുടെ
💬 Comments
View all comments