0%

Chapter Title : കടുംകെട്ട് 4 [Arrow]

Author : Arrow Read All Parts 2.9K
പറഞ്ഞു, ഒരു അച്ഛനും അമ്മയും ഒരു കൈകുഞ്ഞും ആണ് ആ ഫോട്ടോയിൽ. ആ അച്ഛനെ കാണാൻ എന്റെ കെട്ടിയോന്റെ അച്ഛനെ പോലെ ഉണ്ട് അപ്പൊ ആ കുഞ്ഞ് എന്റെ കെട്ടിയോൻ എന്ന് പറയുന്നയാൾ ആവണം. പക്ഷെ അമ്മയുടെ മുഖം വ്യക്തമല്ല പേന കൊണ്ട് കുത്തി വരച്ചിട്ടിരിക്കുന്നു.
" അത്‌ ചേട്ടായിയുടെ അമ്മ ആണ് " പെട്ടന്ന് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി, തിരിഞ്ഞു. അച്ചു ആണ്. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. " ആരാ ഈ ഫോട്ടോയിൽ കുത്തി വരച്ച് ഇട്ടത്?? " " ചേട്ടായിതന്നെ, ചേട്ടായിക്ക് ചേട്ടെടെ അമ്മയെ ഇഷ്ടം അല്ല അത്‌ കൊണ്ടാ " " ചേട്ടായിയുടെ അമ്മ?? " രണ്ടു തവണയും അച്ചു ചേട്ടായിയുടെ അമ്മ എന്ന് എടുത് എടുത്തു പറഞ്ഞത് കൊണ്ട് ഞാൻ ചോദ്യഭാവത്തിൽ ചോദിച്ചു " oh, ചേച്ചിക്ക് അറിയില്ലല്ലേ, ഞാൻ ചേട്ടായിയുടെ സ്വന്തം പെങ്ങൾ അല്ല, സ്റ്റെപ് സിസ്റ്റർ ആണ്. എന്റെ അമ്മയെ അച്ഛൻ രണ്ടാമത് കെട്ടിയത് ആണ് " അച്ചു ആ പറഞ്ഞത് എനിക്ക് ഒരു പുതിയ അറിവ് ആയിരുന്നു. " അപ്പൊ, അദ്ദേഹതിന്റെ അമ്മ?? " " പണ്ട് ചേട്ടായിക്ക് രണ്ട് വയസൊ മറ്റോ ഉള്ളപ്പോ ചേട്ടായിയെയും അച്ഛനെയും ഉപേക്ഷിച്ചു പോയി. അതിനു ശേഷം ആണ് എന്റെ അമ്മയെ അച്ഛൻ കെട്ടുന്നത്. ചേട്ടായി സ്ത്രീകളെ വെറുക്കുന്നത് ആ സ്ത്രീ കാരണം ആണ്, എന്നോട് അല്ലാതെ വേറെ ഒരു പെണ്ണിനോട് ചേട്ടായി നല്ലോണം സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല, എന്തിനു എന്റെ അമ്മയോട് ഇതേ വരെ

💬 Comments

View all comments