Chapter Title : കടുംകെട്ട് 4 [Arrow]
ഒന്ന് മിണ്ടിയിട്ടില്ല. ചേട്ടായിയോട് അടുക്കാൻ അമ്മ ഒരുപാട് നോക്കി പക്ഷെ..
അമ്മക്ക് ചേട്ടായിയെ എന്ത് ജീവൻ ആണെന്നോ, എന്നെക്കാളും ഇഷ്ടം ആണ്, ചേട്ടായി അവഗണിക്കുമ്പോ പലപ്പോഴും ആരും കാണാതെ അമ്മ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പണ്ട് അമ്മ ഉണ്ടാക്കുന്ന ഫുഡ് പോലും ചേട്ടായി കഴിക്കിലായിരുന്നു. ദാസേട്ടൻ എന്ന് ഒരാളെ ചേട്ടായിക്ക് ഭക്ഷണം ഉണ്ടാക്കാൻ മാത്രം നിർത്തിയിരുന്നു, കഴിഞ്ഞ ഇടക്ക് ഒരു ലോങ്ങ് ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നപ്പോ ഴാണ് അതിന് മാറ്റം വന്നത്, ദാസേട്ടൻ പോയി, പകരം മറ്റൊരാളെ വെക്കാൻ ചേട്ടായി പറഞ്ഞില്ല, അന്ന് അമ്മ വെച്ച ഭക്ഷണം ചേട്ടായി കഴിച്ചപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.
ചേച്ചിയെ ചേട്ടായിക്ക് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ ഏറ്റവും സന്തോഷിച്ചത് ആരാണ് അറിയോ ചേച്ചിക്ക് എന്റെ അമ്മയാ, ഒരു കല്യാണം ഒക്കെ കഴിച്ച ചേട്ടായിയുടെ സ്വഭാവം മാറും അമ്മയോട് ഉള്ള അകൽച്ച ഒക്കെ കുറയും എന്നാണ് ആ പാവം വിശ്വസിക്കുന്നത്?? ചേച്ചി ചേട്ടായിയെ മാറ്റി എടുക്കുമോ?? "
അച്ചു അവസാനം എന്റെ കയ്യിൽ പിടിച്ചു നിറകണ്ണുകളോടെ ആണ് ആ ചോദ്യം ചോദിച്ചത്. ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു അവൾ അവളുടെ ചേട്ടായിയേയും അമ്മയെയും എത്രമാത്രം സ്നേഹിക്കുന്നു എന്ന്. ഈ പെണ്ണിനോട് ഞാൻ എന്താ മറുപടി പറയുക ഈശ്വരാ. ഞാൻ അവളുടെ കണ്ണുനീർ ഒപ്പി.
" ബാ അച്ഛൻ ഒക്കെ താഴെ കാത്ത് ഇരിക്കുവാ ബ്രെക്ക് ഫാസ്റ്റ് കഴിക്കാം " എന്റെ മറുപടിക്ക് കാക്കാതെ അവൾ എന്റെ കയ്യിൽ പിടിച്ചു താഴേക്ക് വിളിച്ചോണ്ട് പോയി.
" ഗുഡ്
💬 Comments
View all comments