Chapter Title : കടുംകെട്ട് 4 [Arrow]
മോർണിംഗ് " അച്ഛൻ ആണ്.
" മോർണിംഗ് അച്ഛാ "
" വാ മോള് ഇരിക്ക്, ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം " അച്ഛൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്തുള്ള കസേര നിക്കി ഇട്ടിട്ട് വിളിച്ചു.
" ഇപ്പൊ വേണ്ട അച്ഛാ, കുറച്ചു കഴിഞ്ഞു കഴിക്കാം " സമയം എട്ട് അര ആവുന്നതേ ഉള്ളല്ലോ എന്ന് ഓർത്ത് ഞാൻ പറഞ്ഞു.
" എന്തെ പ്രിയതമൻ വരാതെ കഴിക്കില്ല?? " അച്ചു ആണ്. ഞാൻ ഒന്നും പറഞ്ഞില്ലേ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. അച്ചു ഉടനെ ഫോൺ എടുത്ത് ആരെയോ വിളിച്ചു.
” ചേട്ടായി ഇത് എവിടെയാ? ഒരു അത്യാവശ്യ കാര്യം ഉണ്ട് ഒന്ന് പെട്ടന്ന് വാ ” അവൾ ഹലോ എന്ന് പോലും പറയാതെ അലറി. പിന്നെ ഫോൺ കട്ട് ചെയ്തു. എന്നിട്ട് എന്നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി. ഇനി അവിടെ നിന്നാൽ ശരിയാവില്ലന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം അടുക്കള ഭാഗത്തേക്ക് ചെന്നു. അവിടെ അമ്മയും ജലജ ആന്റിയും ഉണ്ടായിരുന്നു. നന്ദേട്ടന്റെ അമ്മ. അമ്മ ദോശ ചുടുകയാണ്. ആന്റി ദോശയും മറ്റും പത്രത്തിൽ അടുക്കുന്നു.
" അമ്മേ എന്റെ സഹായം വല്ലതും വേണോ?? " ഞാൻ ചോദിച്ചപ്പോ അമ്മ തിരിഞ്ഞു നോക്കി. എന്നെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു.
" മോള് ഉണർന്നോ, ഇപ്പൊ ഇവിടെ സഹായം ഒന്നും വേണ്ട ഇത് തിന്ന് സഹായിച്ചാൽ മതി. " അമ്മ ഒരു പുഞ്ചിരിയോടെ ആണ് മറുപടി പറഞ്ഞത്. ഒപ്പം ആന്റിയും ചിരിച്ചു.
ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. നല്ല നറുനെയ്യുടെ
💬 Comments
View all comments