0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 6K
പിടിച്ചു വലിച്ച് അവിടെ ഉണ്ടായിരുന്ന മേശ പുറത്ത് ഇടിപ്പിച്ചു. അതോടെ അവന്റെ ബോധം പോയി. " നിങ്ങൾ മാറിക്കോ ഇവന്മാർ ട്രയിൻഡ് ആണ് നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല. ഞാൻ നോക്കികോളാം " സുദേവ്. അവൻ അത് പറഞ്ഞപ്പോ ബാക്കി ഉണ്ടായിരുന്നവർ എല്ലാം പുറകോട്ട് മാറി. ഞാൻ അവിടെ ഉണ്ടായിരുന്ന മേശയുടെ പുറത്ത് ഇരുപ്പ് ഉറപ്പിച്ചു. നന്ദുവും അവനും മുന്നോട്ട് വന്നു. ഒരു നല്ല ഫയിറ്റ് കാണാൻ ഉള്ള സന്തോഷത്തിൽ എല്ലാരും ചുറ്റും കൂടി. അവർ രണ്ടും fighting സ്റ്റാൻഡ്‌സിൽ നിന്നു. സുദേവന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു, കലിപ്പ് ആയി. സുദേവ് ആണ് ഫസ്റ്റ് മൂവ് നടത്തിയത് അവൻ മുന്നോട്ട് വന്ന് വലതുകാൽ ഉയർത്തി നന്ദുന്റെ തലക്ക് തന്നെ കിക്ക് ചെയ്തു. നന്ദു അത് വലതു കൈ കൊണ്ട് ബ്ലോക്ക് ചെയ്തു. പക്ഷെ ഉടനെ തന്നെ സുദേവ് അവന്റെ ഇടതു കൈ കൊണ്ട് നന്ദുനേ പുഷ് ചെയ്തു പിറകിലേക്ക് ആഞ്ഞു പോയ നന്ദുനെ അവൻ ഒരു റൗണ്ട്വേർസ് കിക്ക് കൊടുത്തു. നന്ദു മറിഞ്ഞു താഴെ വീണു. എഴുന്നേറ്റു വന്ന നന്ദുവിനെ കാത്തിരുന്നത് ഒരു ലെഫ്റ്റ് ഹെഡ് പഞ്ച് ആണ് നന്ദു രണ്ട് കൈയ്യും ചേർത്തു പിടിച്ച് മുഖവും നെഞ്ചും മറച്ച് ആ പഞ്ച് തടുത്തു, സിമ്പിൾ ബോക്സിങ് ബ്ലോക്ക്. ലെഫ്റ്റ് ഹെഡ് പഞ്ച്, റൈറ്റ് ചെസ്റ്റ് പഞ്ച്, ലെഫ്റ്റ് കിക്ക് ബാക്ക് കിക്ക് റൈറ്റ് ഹെഡ് പഞ്ച് അങ്ങനെ അങ്ങനെ കോംബോ മൂവുകൾ ഉപയോഗിച്ച് സുദേവ് നന്ദുവിന്റെ ഡിഫൻസ് തകർക്കാൻ നോക്കി. അത് വിജയിച്ചു, നന്ദുവിന്റെ

💬 Comments

View all comments