0%

Chapter Title : കടുംകെട്ട് 5 [Arrow]

Author : Arrow Read All Parts 1981
മറ്റ് ബോക്സിങ് പോലെ അല്ല കിക്ക് ബോക്സിങ് അടുത്ത മാസം ഒരു ചാമ്പ്യൻഷിപ് നടക്കുന്നുണ്ട് ആ മാച്ച് കാണാൻ മോളും വാ അത് കണ്ടിട്ട് ഞങ്ങളുടെ ക്ലബ്‌ൽ ജോയിൻ ചെയ്യണോ വേണ്ടയോ എന്ന് മോള് തീരുമാനിക്ക് " ഞാൻ അത് പറഞ്ഞപ്പോ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി. " പുന്നാര ഏട്ടൻ " എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപിടിച്ചു. അന്നേരം എനിക്ക് അച്ചുനെ ആണ് ഓർമ്മ വന്നത് അവൾക് എന്തേലും സന്തോഷം ഉള്ള കാര്യം വന്നാൽ ഇതേപോലെ ആണ്. " അപ്പൊ അടുത്ത മാസം മാച്ചിന് എന്നെ കൊണ്ട് പോണം " " ഡൺ " ഞാൻ അത് പറഞ്ഞപ്പോ എന്നെ ഒന്ന് കൂടി ഹഗ് ചെയ്തിട്ട് അവൾ താഴേക്ക് പോയി. ഞാനും ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയിട്ട് താഴേക്കു ചെന്നു. ആരതി അന്നേരം സോഫയിൽ ഇരിക്കുവാണ്. ശരീരം മൊത്തം പുതപ്പിനുള്ളിൽ പൊതിഞ്ഞു പുറത്ത് കയ്യും തലയും മാത്രം ഉണ്ട്, കയ്യിൽ ഒരു കപ്പ്, ചുക്ക് കാപ്പി ആണെന്ന് തോന്നുന്നു മുടി എല്ലാം കൂടി വാരി കെട്ടിയിരിക്കുന്നു, നെറ്റിൽ നനച്ച് ഇട്ട തുണി ടോട്ടൽ ഒരു ചന്തം ഒക്കെ ഉണ്ട്. എന്നെ കണ്ടിട്ടും കണ്ടില്ല എന്ന ഭാവത്തിൽ അവൾ കാപ്പി കുടി തുടർന്നു.
" മോർണിംഗ് അർജുൻ " അങ്കിൾ ആണ്. ഞാനും തിരിച്ചു വിഷ് ചെയ്തു. പിന്നെ ഡൈനിങ്ങ് ടേബിളിൽ ഇരുന്ന ജെഗ്ഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു. " ഇന്നലെ ആരൂന് പനി ആയി എന്ന് അറിഞ്ഞപ്പോ എന്ത് ടെൻഷൻ ആയിരുന്നു അർജുന് ഇപ്പൊ എല്ലാം ok അല്ലേ?? " അങ്കിൾ അങ്ങനെ ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി, കുടിച്ചുകൊണ്ട് ഇരുന്ന വെള്ളം പെട്ടന്ന് പുറത്തേക്ക് സ്പ്രേ ആയി. ഞാൻ നോക്കിയപ്പോ സെയിം അവസ്ഥയിൽ ആണ് ആരതിയും. ഞെട്ടി അവളുടെ കണ്ണും കൂടി പുറത്തു വന്നിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഒരേ എക്സ്പ്രെഷൻ ഇട്ടത് കൊണ്ട് ആവും ആതു ഞങ്ങളെ രണ്ടുപേരെയും നോക്കി ഒരു കള്ള ചിരി ചിരിച്ചു. ഞാൻ അങ്കിളിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല. വേറെ ഒന്നും ചെയ്യാൻ ഇല്ലാത്ത കൊണ്ട് tv യുടെ മുന്നിൽ ചെന്ന് ഇരുന്നു. ആതു ഏതോ ഹിന്ദി സീരിയൽ കാണുകയാണ്. അവൾ റിമോട്ട് എന്റെ നേരെ നീട്ടി. " സ്റ്റാർ

💬 Comments

View all comments