Chapter Title : കടുംകെട്ട് 6 [Arrow]
പുള്ളി ഉണർന്നില്ല. ഉറക്കത്തിൽ തന്നെ യാണ്. ഞാൻ പതിയെ ആ കൈ വിടീച് എഴുന്നേറ്റു.
അല്ല ഞാൻ എപ്പോഴാ താഴെ നിന്ന് കട്ടിലിൽ കയറി കിടന്നത്.. ഇന്നലെ എനിക്ക് പനി പിടിച്ചതും എന്നെ പുള്ളി എന്നെ കോരി എടുത്തു ബെഡിൽ കിടത്തുന്നതും രാത്രി മുഴുവൻ ഉറങ്ങാതെ എനിക്ക് കാവൽ ഇരുന്നതും ഒക്കെ ഞാൻ സ്വപ്നം കണ്ടു. അത് ഒരു സുഖം ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു കുളിർ.
അല്ല അതല്ല ശരിക്കും കുളിരുന്നുണ്ട്, ശരീരം ഒക്കെ നല്ല വേദന, നല്ല തല വേദനയും ഒക്കെ ഉണ്ട് അപ്പൊ പനി പിടിച്ചു എന്നത് സത്യം ആണ്. അപ്പൊ ഇന്നലെ..... അതൊക്കെ വെറും ഒരു സ്വപ്നം അല്ലായിരുന്നോ??
പിന്നെ ഇയാൾ എന്നെ പരിചരിക്കുന്നുന്നു, ഒരിക്കലും നടക്കാത്ത സ്വപ്നം, പനി പിടിച്ചു ചാവുന്നേൽ ചാവട്ടെന്നേ വെക്കൂ കടുവ. ഞാൻ പുള്ളിയെ നോക്കി മനസ്സിൽ പിറുപിറുത്തു. പിന്നെ മാറി കിടന്നിരുന്ന ബ്ലാന്കെറ്റ് എടുത്തു പുള്ളിയെ ശരിക്ക് പുതപ്പിച്ചു. അന്നേരം ആണ് പുള്ളിയുടെ കഴുത്തിൽ എന്തോ പിടിച്ച് ഇരിക്കുന്നകണ്ടത്. ഒരു ചെറിയ തുണി കഷ്ണം. എന്റെ നെറ്റിൽ നനച്ച് ഇട്ടത് ആവണം.. പക്ഷെ ഇതെങ്ങനെ അവിടെ... ആവോ....
എന്നൊക്കെ ആലോചിച്ചു കൊണ്ട് ഞാൻ അത് പുള്ളിയുടെ കഴുത്തിൽ നിന്ന് എടുത്തു. പിന്ന എന്റെ പുതപ്പ് എടുത്തു പുതച് കൊണ്ട് താഴേക്ക് ചെന്നു. നല്ലത് പോലെ കുളിരുന്നുണ്ട്.
" ആഹാ ഇത് ആരാ ജാതു വോ?? " ആതു രാവിലെ തന്നെ തുടങ്ങിയുട്ടുണ്ട്. നല്ല തൊണ്ട വേദന ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. പകരം കൊഞ്ഞനം കുത്തി കാണിച്ചു.
" ഏട്ടൻ എഴുന്നേറ്റില്ലേ?? " അവൾ ചോദിച്ചപ്പോൾ ഇല്ലാ എന്ന അർഥത്തിൽ ഞാൻ ചുമൽ കൂച്ചി കാണിച്ചു.
" ഡീ പെണ്ണെ അവനെ ശല്യം ചെയ്യല്ലേ, പാവം കിടന്ന് ഉറങ്ങിക്കോട്ടേ. ഇന്നലെ ഇവളുടെ പനി കാരണം മോൻ കൊറേ വൈകി ആണ് കിടന്നത് "
മുകളിലേക്ക് ഓടാൻ പോയ ആതുനോട് അടുക്കളയിൽ നിന്ന് കൊണ്ട് അമ്മ വിളിച്ചു പറഞ്ഞു. ആഹാ എല്ലാർക്കും എന്താ ഒരു സ്നേഹം. എന്റെ പനി എങ്ങനെ ഉണ്ട് എന്ന് പോലും ചോദിക്കാൻ പോലും ഒരാൾക്കും തോന്നിയില്ല. ഞാൻ കെറുവിച് സോഫയിൽ ചെന്ന് ഇരുന്നു.
അച്ഛൻ രാവിലെ തന്നെ പത്രം തിന്നുന്ന തിരക്കിൽ ആണ്. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ആ
💬 Comments
View all comments