Chapter Title : കടുംകെട്ട് 6 [Arrow]
പണി തുടർന്നു.
" ആരൂ നിനക്ക് ചുക്ക് കാപ്പി വേണോ?? " അമ്മ ആണ്
" വോ വേണ്ട, കൊണ്ടോയി നിങ്ങളുടെ പുന്നാര മരുമോന് കൊട് " ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു.
" വേണ്ടങ്കിൽ വേണ്ട, ആർക്കാ നിർബന്ധം?? " രാവിലെ തന്നെ പുച്ഛം. പിണക്കം ആണോ എന്ന് ചോദിക്കും എന്ന് വിചാരിച്ചഞാൻ പ്ലിങ്.
" അമ്മൂസെ, നിക്ക് ചുക്ക് കാപ്പി എടുക്കുന്ന കൂട്ടത്തിൽ പുള്ളിക്ക് ഒരു കോഫി കൂടി ഇട്ടോ, ബെഡ് കോഫി കുടിക്കുന്ന ശീലം ഉണ്ട് " കൊറേ നേരം ആയിട്ടും ഒരു മൈന്റും ഇല്ലാ എന്ന് കണ്ടപ്പോ നാണം കെട്ടു വിളിച്ചു പറഞ്ഞു.
" പുള്ളിക്കാരനോ ഏത് പുള്ളിക്കാരൻ?? " ആതു വിടാൻ ഉദ്ദേശം ഇല്ല. ഞാൻ അവളെ വെറുതെ ഒന്ന് നോക്കി പേടിപ്പിച്ചു. പെണ്ണിന് വലിയ കൂസൽ ഒന്നുമില്ല.
" കണ്ടാ രണ്ട് ദിവസം കൊണ്ട് എന്റെ മോള് അവന്റെ ഇഷ്ടം ഒക്കെ അറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങി, ഭാര്യമാർ ആയാൽ അങ്ങനെ വേണം അല്ലാതെ ഇവിടെ ചിലരെപ്പോലെ... " അച്ഛൻ.
" ചിലരെ പോലെ.. ബാക്കി കൂടി പറ മനുഷ്യാ... നിങ്ങൾക്ക് ഫുഡ് ഉണ്ടാക്കി തരുന്നത് വേറെ ആരെങ്കിലും ആണോ?? ആണോന്ന്.. " അമ്മ. രാവിലെ തന്നെ ശ്രീദേവി, ഭദ്ര കാളി ആണല്ലോ. രണ്ടും ഉടക്കി എന്ന് തോന്നുന്നു. എന്താ സംഭവം എന്ന് ചോദികും പോലെ ഞാൻ അച്ഛനെ നോക്കി. ഒന്നുമില്ലന്ന് കണ്ണ് കൊണ്ട് കാണിച്ചിട്ട് പത്രം വായന തുടർന്നു.
" അതേ ഉച്ചക്ക് എന്ത് ഫുഡ് ഉണ്ടാക്കും എന്നും പറഞ്ഞ് രണ്ടുപേരും ഉടക്കി. അച്ഛ, അമ്മേനെ നൈസ് ആയി പിശുക്കൻ ചന്ദ്രന്റെ മോളെ എന്ന് വിളിച്ചു. ദാറ്റ് സ് ആൾ " ആതു എന്റെ ചെവിയിൽ വന്ന് പറഞ്ഞു. ചുമ്മാതെ അല്ല അമ്മക്ക് ഇളകിയത്. അച്ഛനോട് വല്ല കാര്യവും ഉണ്ടായിന്നോ എന്ന് ചോദിച്ചു ഞാനും ആതുവും ചിരിച്ചു.
" നിന്റെ കെട്ടിയോന് കാപ്പി വേണേൽ നീ ഇട്ട് കൊടുക്ക്. " ഞങ്ങൾ ചിരിക്കുന്നത് കൂടി കേട്ടപ്പോൾ അമ്മ കലിപ്പിൽ വിളിച്ചു പറഞ്ഞു. എങ്കിലും സ്റ്റവ്വിൽ ചായപാത്രം അമ്മ വെക്കുന്നത് ഞങ്ങൾ കണ്ടിരുന്നു.
" എന്നാ എനിക്ക് ഉള്ള ചുക്ക്കാപ്പി മാത്രം മതി, ഒരു ദിവസം ബെഡ് കോഫി കുടിച്ചില്ലേലും പ്രശ്നം ഒന്നുമില്ല "
" ആഹാ ഇതാണ് അച്ഛ പറഞ്ഞ, ഉത്തമയായ ഭാര്യ.
💬 Comments
View all comments