0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1533
എന്താ സ്നേഹം " വീണ്ടും ആതു. അവൾ അത് പറഞ്ഞിട്ട് അച്ഛനെ നോക്കി ചിരിച്ചു. ഞാനും അതിനു വലിയ കാര്യം ഒന്നും കൊടുത്തില്ല. Tv ഓൺ ആക്കി അതിൽ നോക്കി ഇരുന്നു. " അമ്മൂസെ... പിന്നേ തേയില ഇടേണ്ട, കുടിക്കൂല്ല. കോഫി പൌഡർ മതി. " ഞാൻ അത് പറഞ്ഞപ്പോ അമ്മ എന്നെ കലിപ്പിൽ ഒന്ന് നോക്കി. ഞാൻ ചിരിച്ചു കാണിച്ചു. അന്നേരം അമ്മയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു എങ്കിലും കഷ്ട്ടപ്പെട്ടു കള്ളി അത് ഒതുക്കി.
കുറച്ച് കഴിഞ്ഞു ചൂട് പാറുന്ന ഒരു കപ്പ് അമ്മ എന്റെ മുന്നിൽ ഉണ്ടായിരുന്ന ചെറിയ മേശയുടെ പുറത്ത് കൊണ്ട് വന്നു വെച്ചു. പിന്നെ അവിടെ ഇരുന്നിരിന്ന അച്ഛയെ കലിപ്പിൽ ഒന്ന് നോക്കി മുഖം വെട്ടിച്ചിട്ട് അടുക്കളയിലേക്ക് പോയി. അത് കണ്ട് ഞാൻ ആതുവും പരസ്പരം നോക്കി ചിരിച്ചു. " അമ്മ ഇത് കാപ്പി അല്ലേ?? " ചൂട് പാറുന്ന ആ കോഫി ഊതി ഒരു സിപ്പ് എടുത്തിട്ട് ഞാൻ അമ്മയോട് വിളിച്ചു ചോദിച്ചു. " ഹാ, നിനക്ക് ഉള്ള ചുക്ക് കാപ്പി തരാം, നീ ആദ്യം അത് മോന് കൊണ്ടോയി കൊട് " അമ്മ " അമ്മ കൊടുക്ക്‌, എനിക്ക് സ്റ്റെപ്പ് കേറി ചെല്ലാൻ വയ്യ, നല്ല ശരീരം വേദന ഉണ്ട് പ്ലീസ് " ഞാൻ ചുമ്മാ ചിണുങ്ങി. " എന്നാ ഞാൻ കൊടുത്തോളാം " എന്നും പറഞ്ഞു ആതു എന്റെ കയ്യിൽ നിന്ന് കോഫി കപ്പു വാങ്ങി മുകളിലേക്ക് ഓടി. " എടി ഞാൻ കുടിച്ചതിന്റെ ബാലൻസ് ആ അത്, വേറെ ഒരു കപ്പിൽ ആക്കി കൊണ്ട് പോ " ഞാൻ അത് പറഞ്ഞപ്പോ അവൾ എന്നെ ഒന്ന് നോക്കി, ഒരു കുസൃതി ചിരിയോടെ എന്നെ കണ്ണ് ഇറുക്കി കാണിച്ചു. പിന്നെ മുകളിലേക്ക് പോയി. ഈ പെണ്ണ്. അവിടെ ചെന്ന് ഞാൻ ടെസ്റ്റ്‌ നോക്കിയ കപ്പിൽ ആണ് എന്ന് എങ്ങാനും അവൾ പുള്ളിയോട് പറഞ്ഞാൽ ആ കാപ്പി അങ്ങേര് എന്റെ തലവഴി ചിലപ്പോ കമത്തും. മുരടൻ. ഞാൻ കുടിച്ച കാപ്പിയുടെ ബാലൻസ് അതേ കപ്പിൽ കുടിക്കുക, ഒരു indirect kiss അത് ഓർത്തപ്പോ വല്ലാത്ത ഒരു നാണവും കുളിരും എന്നിലൂടെ കടന്ന് പോയി. Ayy ആരൂ എന്താ ഇത്, എന്തൊക്കയാ ആലോചിച്ചു കൂട്ടുന്നെ. രാവിലെ തൊട്ട് തുടങ്ങിയത ബിഹേവ്. കുറച്ചു കഴിഞ്ഞു

💬 Comments

View all comments