0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 4.5K
ഗെയിം സെക്ഷൻ നിൽ ഒക്കെ കറങ്ങി നടക്കുന്നു.... എനിക്കും ഒരു മിസ്സ്‌അണ്ടർസ്റ്റാന്ഡിങ് ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം പക്ഷെ.. ഞാൻ അച്ഛൻ തന്നെ ആണെന്ന് ഉറപ്പിക്കാൻ അവിടെ വെച്ച് അച്ഛനെ വിളിച്ചിരുന്നു എന്റെ കണ്മുന്നിൽ വെച്ച് ഫോൺ എടുത്തിട്ട് അച്ഛൻ പറയുകയാ ഏതോ മീറ്റിംഗ്ൽ ആണ് പിന്നെ വിളിക്കാൻ. ആതു വിനെ അവിടെ ഒറ്റക്ക് ഇരുത്തിയിട്ട് ആണ് പോന്നത് എന്നത് കൊണ്ട് ഞാൻ അതികനേരം അവിടെ നിന്ന് കറങ്ങിയില്ല... ഹാ.. അത് തന്നെയാ എന്റെയും തീരുമാനം ഇപ്പൊ വേണ്ട സംഗതികൾ എന്താണ് എന്ന് വ്യക്തമായ ധാരണ വന്നതിന് ശേഷം അച്ഛനോട് നേരിട്ട് ചോദിക്കുന്ന കാര്യം ആലോചിച്ചമതി... ഒരു കാര്യം ഉറപ്പാ.. ആ പെണ്ണിനെ ഞാൻ ആദ്യമായി അല്ല കാണുന്നത്, അവളുടെ മുഖം ഞാൻ ഇതിന് മുന്നേ എവിടെയോ കണ്ടിട്ട്, എപ്പോഴാണ് എന്ന് ഒന്നും ഓർമ്മ ഇല്ല പക്ഷെ ആ മുഖം... എനിക്ക് നല്ല പരിചയം ഉള്ള ഒന്ന് ആണ്. എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഉണ്ട്, ആരതിയോട് എനിക്ക് ചിലപ്പോൾ വല്ലാത്ത ഒരു ഇറിറ്റേഷനും ദേഷ്യവും ഒക്കെ എനിക്ക് ചിലപ്പോ തോന്നാറുണ്ട്, അതിനേക്കാൾ പതിന് മടങ്ങു ദേഷ്യവും ഇറിറ്റേഷനും ഒക്കെ ആ പെണ്ണിന്റെ മുഖം കണ്ട ആ നിമിഷം തൊട്ട് എന്റെ ഉള്ളിൽ പുകയുകയാ. എന്തോ ആ പെണ്ണിനെ കൊല്ലാൻ ഉള്ള ഒരുതരം ത്വര " അപ്പൊ അതാണ് കാര്യം ആ പെണ്ണ് ആണ് പുള്ളിയെ അലട്ടിക്കൊണ്ട് ഇരിക്കുന്നത്. ആരായിരിക്കും ആ പെണ്ണ്?? അച്ഛനും ആയി ആ പെണ്ണിന്റെ കണക്ഷൻ എന്റെ ആയിരിക്കും, എന്റേം മനസമാധാനം പോയല്ലോ.

💬 Comments

View all comments