0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 4.5K
പുള്ളി അവസാനം പറഞ്ഞ ആ വാചകം എന്നെ ചെറുതായി ഒന്ന് വേദനിപ്പിച്ചോ??? ആരതിയോട് ചിലപ്പോൾ ഒക്കെ തോന്നാറുള്ള ദേഷ്യം.
പുള്ളി പെട്ടന്ന് സംസാരിച്ചു കൊണ്ട് തിരിഞ്ഞു, ഞാൻ ഉടനെ റൂമിലേക്ക് കയറി അത് കൊണ്ട് ഞാൻ ഇപ്പൊ കയറി വന്നതേ ഉള്ളു എന്നാണ് പുള്ളി ഓർത്തത് " നന്ദു, ഞാൻ പിന്നെ വിളിക്കാം " എന്നും പറഞ്ഞ് പുള്ളി ഫോൺ കട്ട് ചെയ്തു. " എന്താടി " എന്നെ നോക്കി ഇത്തിരി കലിപ്പിൽ ചോദിച്ചു . " എന്ത്?? " ഞാനും അതേ ടോണിൽ തിരിച്ചു ചോദിച്ചു, പുള്ളി ദേഷ്യത്തിൽ എന്തോ പറയാൻ വന്നു എങ്കിലും അത് പറയാതെ വിഴുങ്ങി. " നീ റെഡിയാവാൻ നോക്ക് നമ്മൾ ഇപ്പൊ ഇറങ്ങും " എന്നോട് അത് പറഞ്ഞിട്ട് പുള്ളി പുറത്തേക്ക് പോയി. അന്നേരം ആണ് അയാൾ നല്ല ഉടുപ്പ് ഒക്കെ ധരിച്ചു റെഡി ആയി ആണ് നിൽക്കുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചത്. എതിർത്തിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാനും ഡോർ അടച്ചു ഡ്രസ്സ്‌ മാറാൻ നോക്കി. അലമാരയിൽ ഉള്ള ഉടുപ്പ് ഒക്കെ വെറുതെ ഓടിച്ചു നോക്കിയപ്പോളാണ് ആ ഷർട്ട് എന്റെ കണ്ണിൽ പെട്ടത്, ദേവേട്ടൻ വാങ്ങി തന്ന ഷർട്ട്. അന്ന് ഇട്ടതിനു ശേഷം ആ ഷർട്ട് ഞാൻ പിന്നെ ഇട്ടിട്ടില്ല. അലമാരയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. എന്തോ അത് ഇടണം എന്ന് തോന്നി. ഒരു ജീൻസും ധരിച്ചു മുടി പോണിടെയിൽ സ്റ്റൈലിൽ കെട്ടി കണ്ണ് എഴുതി ഒരു പൊട്ടും കൂടി തൊട്ട് കണ്ണാടിയുടെ മുന്നിൽ ഒന്ന് തിരിഞ്ഞു

💬 Comments

View all comments