Chapter Title : കടുംകെട്ട് 6 [Arrow]
ഒന്ന് നോക്കി. പെയിന്റിംഗ്, fighting, അനിമേഷൻ ഫാന്റസി മൂവീസ്, മെലോഡിയസ് സോങ്‌സ്, ഒരു സിങ്കും ഇല്ലാത്ത ഒരു കോംബോ. ഇങ്ങേരുടെ സ്വഭാവം പോലെ തന്നെ total weird. എന്റെ നോട്ടം പുള്ളിക്ക് പിടിചിച്ചില്ല പുള്ളി അത് ഓഫ് അക്കി. അത് എനിക്ക് ദെഹിച്ചില്ല. ഞാൻ വീണ്ടും ഓൺ ചെയ്തു.
" മനതാരിൽ മാരിക്കാർ
മൂടിക്കഴിഞ്ഞല്ലോ
മമസഖീ, നീയെന്നു വന്നുചേരും?
മനതാരിൽ മാരിക്കാർ
മൂടിക്കഴിഞ്ഞല്ലോ
മമസഖീ, നീയെന്നു വന്നുചേരും?
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ
ഒടുവില് നീയെത്തുമ്പോൾ ചൂടിക്കുവാൻ "
പുള്ളി വീണ്ടും ഓഫ് ചെയ്തു, ഞാൻ വീണ്ടും ഓൺ ചെയ്യാൻ പോയി എങ്കിലും അതിൽ തൊട്ടാൽ എന്റെ വിരൽ കുത്തി ഒടിക്കും എന്ന് പറയുമ്പോലെ ഉള്ള അയാളുടെ നോട്ടം കണ്ടപ്പോ വേണ്ടന്ന് വെച്ചു. പേടിച്ചിട്ട് അല്ല അങ്ങേര് അതും ചെയ്യാൻ മടിക്കില്ല എന്ന് അറിയാവുന്ന കൊണ്ട് ആ. എന്തിനാ വെറുതെ...
" ഇയാളുടെ കൂടെ പോവുന്നതിലും നല്ലത് നടന്ന് പോവുന്നത് ആ മുരടൻ "
പെട്ടന്ന് കാർ സഡൻ സ്റ്റോപ്പ് ഇട്ടത് പോലെ നിന്നു, സീറ്റ് ബെൽറ്റ് ഇട്ടിരുന്നകൊണ്ട് എന്റെ മുഖം ചെന്ന് ഡാഷ്ബോഡിൽ ഇടിച്ചില്ല. ഞാൻ അങ്ങേരെ ഒന്ന് നോക്കി .
" എന്നാ നീ നടന്ന് പോയാ മതിയെടി... ഇറങ്ങെഡി.. " പുള്ളി അലറിയപ്പോൾ ആണ് എപ്പോഴത്തെയും പോലെ എന്റെ ആത്മഗതം ഇത്തവണയും ഉച്ചത്തിൽ ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്.
" ഫൈൻ " എന്നും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങി ഞാൻ ആ ഡോർ വലിച്ച് അടച്ചു. പുള്ളി ഒന്നും
💬 Comments
View all comments