Chapter Title : കടുംകെട്ട് 6 [Arrow]
നോക്കാതെ വിട്ട് അടിച്ചങ്ങു പോയി. ദേഷ്യത്തിൽ ആയിരുന്ന കൊണ്ട് അങ്ങേര് പോയപ്പോൾ ആദ്യം ഒന്നും എനിക്ക് ഒന്നും തോന്നിയില്ല പോണേൽ പോട്ടെ എന്ന ഭാവം ആയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആണ് ചെയ്തത് വലിയ മണ്ടത്തരം ആയിരുന്നു എന്ന് മനസ്സിലായത്.
ഇത് ഒരു കട്ട് റോഡ് ആണ്, അധികം ആൾ താമസം ഇല്ലാത്ത ഏരിയ. മിക്കവാറും ചരക്ക് ലോറികളും മറ്റും പോവുന്ന റൂട്ട് ആണ്. വേറെ വണ്ടികൾ അങ്ങനെ പോവാറില്ല. ഇവിടെ കൂടി ആകെ രണ്ടു ബസോ മറ്റോ ഓടുന്നുള്ളു അത് ആണേൽ ഏഴു മണിക്ക് നിൽക്കും. ഇപ്പൊ തന്നെ എട്ട് അര കഴിഞ്ഞു. രാത്രി ആണ്, മെയിൻ റോഡ് എത്തണം എങ്കിൽ ഇനിയും ഒരു രണ്ട് അര കിലോമീറ്ററോളം പോണം. എന്റെ കയ്യിൽ ആണേൽ ഒരു അമ്പത് രൂപ തികച്ച് എടുക്കാൻ ഇല്ല. ആരെങ്കിലും വിളിക്കാം എന്ന് വെച്ചാൽ ഫോൺ ആണേൽ ഞാൻ ആ കാറിൽ കുത്തി ഇട്ടു. ചാടി ഇറങ്ങിയപ്പോൾ അത് എടുക്കാൻ വിട്ടു. മൊത്തത്തിൽ പറഞ്ഞാൽ നല്ലത് പോലെ പെട്ടു, രാത്രി തനിച്ചു ഇങ്ങനെ നിന്നാൽ.. തണുപ്പിന്റെ ഒപ്പം ഭയവും എന്നിൽ അരിച്ചു കയറി. ദുഷ്ടൻ കാലൻ കണ്ണിൽ ചോര ഇല്ലാത്തവൻ, ഭാര്യ എന്നത് പോട്ടെ ഒരു പെണ്ണ് എന്ന പരിഗണ പോലും തരാതെ ഈ രാത്രി എന്നെ ഇറക്കി വിട്ടിട്ട് പോയില്ലേ.. അങ്ങേരെ ചീത്ത പറഞ്ഞ് കൊണ്ട്, പുള്ളി തിരികെ വരും എന്ന പ്രതീക്ഷയിൽ ഞാൻ റോഡ് സൈഡിൽ അങ്ങനെ നിന്നു.
പെട്ടന്ന് കാറി കൂവി കൊണ്ട് ഒരു സെറ്റ് ചെറുപ്പക്കാർ രണ്ടു
💬 Comments
View all comments