Chapter Title : കടുംകെട്ട് 6 [Arrow]
കഴിഞ്ഞാൽ ഒരു പാലം ഉണ്ട് അത് കടന്ന് അപ്പുറത്ത് എത്തി ഒരു അഞ്ചു മിനിറ്റ് നടന്നാൽ ഒരു തട്ടുകട ഉണ്ട്, അത് അച്ഛന്റെ ഒരു പരിചയക്കാരന്റെ ആണ് അവിടെ എത്തി പെട്ടാൽ രെക്ഷ പെട്ടു. ഞാൻ അവനെ മൈൻഡ് ചെയ്യാതെ അവനെ കടന്ന് പോയി, കുറച്ചു ചെന്ന് കഴിഞ്ഞു ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ഭാഗ്യം അവൻ അവിടെ തന്നെ നിന്ന് ഫോൺ ചെയ്യുകയാണ് എന്റെ പുറകെ വരാൻ ഉദ്ദേശം ഒന്നുമില്ലന്ന് തോന്നുന്നു. എന്നാലും എന്നെ തന്നെ നോക്കി ആണ് അവൻ നിൽക്കുന്നത്. നടന്നു നടന്ന് പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ആണ് എന്റെ നെഞ്ച് വീണ്ടും ഒന്ന് ഇടിച്ചത്. നേരത്തെ കണ്ട ഗാങ്, അവർ എല്ലാം ആരെയോ കാത്ത് എന്ന പോലെ അവിടെ നിൽക്കുന്നു. രണ്ടും കല്പ്പിച്ചു ഞാൻ അവന്മരെ കടന്ന് പാലം കയറി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ കണ്ടവനും വന്ന് അവരുടെ അടുത്ത് കൂടി. അവൻ വന്നതോടെ ബാക്കി ഉള്ളവർ എല്ലാം അവരവരുടെ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു, ഭാഗ്യം പോവാൻ ഉള്ള ഉദ്ദേശം ആണെന്ന് തോന്നുന്നു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവന്മാർ വണ്ടി എന്റെ തൊട്ടു പറ്റെ കൊണ്ട് വന്നു സ്ലോ അക്കി. ഞാൻ നടക്കുന്ന സ്പീഡിൽ എന്റെ ഒപ്പം ആണ് അവന്മാർ വണ്ടി ഓടിച്ചത്. എന്നിൽ ഭയം അരിച്ചു കയറി, ഞാൻ നടപ്പിന്റെ വേഗത്ത കൂട്ടി.
" കൂട്ടുകാരി ഇതേ വരെ വന്നില്ലേ? " ആദ്യം കണ്ടവൻ ആണ്. ഞാൻ ഒന്നും മിണ്ടാതെ നടന്നു.
" ഇന്ന്
💬 Comments
View all comments