0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 4.5K
ഞങ്ങൾ ലിഫ്റ്റ് തരാന്നേ " കൂട്ടത്തിൽ ഉള്ള മറ്റൊരുത്തൻ. നടപ്പിന്റെ വേഗം കൂട്ടിയത് അല്ലാതെ ഞാൻ പ്രതികരിച്ചില്ല. " അതെന്താ നിന്റെ വായിൽ നാക്ക് ഇല്ലേടി " എന്നും പറഞ്ഞ് കൊണ്ട് ഒരുത്തൻ വണ്ടി നിർത്തി ഞാൻ നടന്നിരുന്ന പാലത്തിന്റെ ഫുഡ്പാത്തി ലേക്ക് കയറി, എന്റെ വഴി തടഞ്ഞു. ഞാൻ വഴി മാറി പോവാൻ തുടങ്ങിയപ്പോഴേക്കും എല്ലാരും എന്റെ വട്ടം കൂടി ഇരുന്നു. എന്ത് ചെയ്യും എന്ന് അറിയാതെ ഞാൻ ഭയന്നു വിറച്ചു. പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു പുള്ളി ആവും എന്ന പ്രതീക്ഷയിൽ ഞാൻ തിരിഞ്ഞു നോക്കി. പക്ഷെ പുള്ളിയുടെ വണ്ടി ആയിരുന്നില്ല മറ്റൊരു കാർ ആയിരുന്നു.
" help me please " ഞാൻ ആ വണ്ടിയിലേക്ക് നോക്കി അലറി. അവന്മാർക്ക് വലിയ കൂസൽ ഇല്ല. പക്ഷെ ആ കാറുകാരൻ നിർത്താതെ പോയി. " കഴിഞ്ഞോ??, നിന്നെ സഹായിക്കാൻ ആരും വരില്ല സൊ ആ ശ്രെമം അങ്ങ് ഉപേക്ഷിച്ചേക്ക്. നീ സഹകരിച്ചാൽ നിനക്കും സുഖം ഞങ്ങൾക്കും സുഖം, സഹകരിച്ചില്ലേൽ ഞങ്ങക്ക് മാത്രം കൂടുതൽ സുഖം, ഈ വേട്ടയാടി തിന്നുന്നതിനു ഒരു പ്രതേക രുചി ആ, ഏത് " ഒരു ചിരിയോടെ ഒരുത്തൻ പറഞ്ഞു. അത് കേട്ടതോടെ എന്റെ നല്ല ജീവൻ പാതി പോയി. " ഇന്ന് ഒരു രാത്രി ഞങ്ങളുടെ കൂടെ കൂടിയാൽ നാളെ കയ്യ് നിറയെ ക്യാഷുമായി നിനക്ക് പോവാം ഇല്ലേൽ നാളത്തെ പത്രത്തിൽ പുതിയ ഒരു ഇരയുടെ പേര് ആവാം എന്ത് പറയുന്നു " ആദ്യം കണ്ടവൻ ആണ് അത്

💬 Comments

View all comments