Chapter Title : കടുംകെട്ട് 6 [Arrow]
ഒരു സ്വപ്നം അല്ലായിരുന്നോ?? പുള്ളി എന്നെ ഓർത്ത് ടെൻഷൻ അടിച്ചു എന്നോ?? എന്നിൽ സന്തോഷവും അത്ഭുതവും ഒക്കെ വന്നു നിറഞ്ഞു, ആതു അത് കണ്ടുഎന്ന് തോന്നുന്നു. അവൾ എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു. ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.
” എന്നാ ഇന്നലെ ഞാൻ കണ്ട് അറിഞ്ഞതാ നീ എന്റെ മോളെ എത്ര മാത്രം കെയർ ചെയ്യുന്നുണ്ടെന്ന്, നിനക്ക് അവളോട് ഉള്ള സ്നേഹം ഞാൻ നിന്റെ കണ്ണുകളിൽ കണ്ടു, എന്റെ വലിയ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ഒരു ഫീൽ ”
കപ്പ് അടുക്കളയിൽ വെച്ചിട്ട് തിരികെ വന്നപ്പോ ഞാൻ കേട്ട വാചകം ഇതാണ്. അച്ഛൻ പുള്ളിയോട് ഇത് പറഞ്ഞു തോളിൽ പതിയെ ഒന്ന് തട്ടിയിട്ട് എഴുന്നേറ്റു, എന്നെ കണ്ടു ഒന്ന് പുഞ്ചിരിചിട്ട് പുറത്തേക്ക് പോയി. പുള്ളി ഇത് കേട്ടപ്പോ വല്ലാത്ത ഒരു തരം ഭാവത്തിൽ ഇരിക്കുകയാണ്. അത്രയും നേരം മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മാഞ്ഞു, ഒരു തരം അത്ഭുതവും സംശയവും ഒക്കെ വന്നു നിറഞ്ഞു, എന്തോ ആലോചനയിൽ ആണ്. പിന്നെ പതിയെ ആ കണ്ണുകളിൽ വല്ലാത്ത ദേഷ്യവും പകയും ഒക്കെ തെളിഞ്ഞു. എനിക്ക് ഏറ്റവും പരിചിതം ആയ ഒരുപക്ഷേ എനിക്ക് മാത്രം അറിയാവുന്ന അയാളുടെ ആ മുഖം. അതോടെ എന്താണ് എന്ന് അറിയില്ല എന്നിൽ അത്രയും നേരം ഉണ്ടായിരുന്ന കാരണം
അറിയാത്ത സന്തോഷം എവിടേയോ പോയി മറഞ്ഞു. നെഞ്ച് പൊട്ടുന്ന പോലെ, ഏറെ ആഗ്രഹിച്ചത് എന്തോ കയ്യെത്തും ദൂരത്തിൽ വരെ എത്തിയിട്ട് പെട്ടന്ന് ദൂരേക്ക് എവിടെയോ പോയി മറഞ്ഞത് പോലെ ഒരു തോന്നൽ. ഉള്ളിൽ എവിടേയോ നാമ്പ് ഇട്ട് തുടങ്ങിയ പ്രതീക്ഷയുടെ ഒരു നാളം പെട്ടന്ന് അണഞ്ഞു പോയത് പോലെ.
എനിക്ക് അങ്ങനെ ഒരു അവസ്ഥയിൽ അവിടെ നിൽക്കാൻ ആയില്ല. ഞാൻ മുകളിലേക്ക് പോയി, ബാത്‌റൂമിൽ കയറി മുഖം ഒന്ന് കഴുകി.
" പൊട്ടി "കണ്ണാടിയിൽ തെളിഞ്ഞ പ്രതിബിംബത്തിൽ നോക്കി വിളിച്ചിട്ട് വെറുതെ ഒന്ന് ചിരിച്ചു. പിന്നെ പല്ല് ഒക്കെ തേച്ചു എന്റെ കട്ടിലിൽ വെറുതെ അങ്ങനെ മലന്നു കിടന്നു. മനസ്സ് ഒന്ന് ശാന്തം ആയി എന്ന് തോന്നിയപ്പോ ഞാൻ എഴുന്നേറ്റു താഴേക്ക് ചെന്നു. പുള്ളി അപ്പോഴും tv യുടെ മുന്നിൽ അങ്ങനെ ഇരിക്കുകയാണ്. പക്ഷെ മനസ്സ് ഇവിടെ ഒന്നുമില്ലന്ന് ആ മുഖം കാണുമ്പോഴേ അറിയാം. ഇപ്പോഴും എന്തക്കയോ ആലോചനയിൽ തന്നെയാണ്. ആ മുഖത്തു
💬 Comments
View all comments