Chapter Title : കടുംകെട്ട് 6 [Arrow]
മനുഷ്യനെ ഭയപ്പെടുത്തുന്ന വല്ലാത്ത ഒരു തരം വന്യത, ഓർക്കാൻ ഇഷ്ടം ഇല്ലാത്ത എന്തോ ആലോചിച്ചു കൂട്ടുകയാണ് എന്ന് വ്യക്തം ഒരുപക്ഷെ....
” ഏട്ടാ ഇത് എന്ത് ആലോചിച്ച് ഇരിക്കുകയാ??, എഴുന്നേറ്റുവാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം ” ആതു ഇതൊന്നും ശ്രദ്ധിക്കാതെ പുള്ളിയുടെ കയ്യിൽ കുലുക്കി വിളിച്ചു. ആലോചനയിൽ നിന്ന് ഞെട്ടി ഉണർന്ന അയാൾ ആദ്യം ഒന്ന് ഞെട്ടി, പിന്നെ അവളെ അടിമുടി നോക്കി മുഖം ഒക്കെ ദേഷ്യം കൊണ്ട് വിറച്ചു.
" ചി, വിടെടി " അയാൾ അവളെ നോക്കി അലറി. ആതു അത് കെട്ട് പേടിച്ചു പുറകിലേക്ക് മാറി. പിന്നെ കണ്ണ് ഒക്കെ നിറഞ്ഞു തിരികെ ഓടാൻ പോയി.
അന്നേരം ആവണം പുള്ളി തിരികെ സെൻസിലേക്ക് വന്നത് പുള്ളിയും ഞെട്ടി എന്ന് വ്യക്തം. ഞാൻ ആതുവിനെ ആശ്വസിപ്പിക്കാൻ ആയി അവളുടെ അടുത്തേക്ക് നടന്നു. എന്ത് പറഞ്ഞ് ആണ് ഞാൻ അവളെ സമാധാനിപ്പിക്കുക. അവളുടെ മനസ്സ് വല്ലാത മുറിവ് ഏറ്റിട്ടുണ്ട് എനിക്ക് മനസ്സിലായി, അവൾ അത്ര കണ്ടു അയാളെ സ്നേഹിക്കുന്നുണ്ട്, എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം വരുന്നത് ഞാൻ അറിഞ്ഞു. ആതു അവളും എനിക്ക് പ്രീയപ്പെട്ടവരും വേദനിക്കാൻ ഇട വരില്ല എന്ന ഒറ്റ കരാറിൽ ആണ് ഞാൻ ഇയാൾക്ക് മുന്നിൽ താലി കെട്ടാൻ തല കുനിച് കൊടുത്തത് എന്നിട്ട് ഇപ്പൊ...
ഞാൻ ആതുവിന്റെ അരികിൽ എത്തുന്നതിന് മുന്നേ തന്നെ അയാൾ അവിടെനിന്നും ഓടി പോവാൻ തുടങ്ങിയ അവളുടെ കയ്യിൽ കയറി പിടിച്ചു.
" അയ്യേ... ഏട്ടന്റെ കാന്താരി ഇത്തറേ ഉള്ളോ?? മോശം മോശം മോശം ഒന്ന് പേടിപ്പിച്ചപ്പോഴേ കണ്ണ് ഒക്കെ നിറഞ്ഞല്ലോ?? " നിറഞ്ഞ പുഞ്ചിരിയോടെ ആണ് അയാൾ അവളോട് ചോദിച്ചത്. ആ മുഖത്തു നിന്ന് ദേഷ്യം ഒക്കെ മാറി ഒരുതരം വാത്സല്യവും കുസൃതിയും ഒക്കെ ആണ്. ആതുവിനു അത്ഭുതം. എങ്കിലും അവൾക്ക് അവളുടെ സങ്കടം നിയന്ത്രിക്കാൻ ആയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
" അയ്യോ.. മോളെ ഏട്ടൻ ചുമ്മാ തമാശ കാണിച്ചത് ആ.. മോള് ഇങ്ങനെ സീരിയസ് ആയി എടുക്കും എന്ന് ഓർത്തില്ല സോറി.. " പുള്ളി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കരച്ചിൽ ഒന്ന് അടങ്ങി എങ്കിലും അവൾ ഒന്നും മറുപടി പറഞ്ഞില്ല.
" സോറി.. സോറി സോറി ഒന്ന് പേടിപ്പിക്കണം എന്നെ ഓർത്തുള്ളു, ഈ കാന്താരി ഇത്ര പാവം ആണെന്ന് അറിഞ്ഞില്ല എന്നോട് ഷമി
💬 Comments
View all comments