Chapter Title : കടുംകെട്ട് 6 [Arrow]
ആണ്, ആ മനുഷ്യന് ഒരിക്കലും നിന്നെ സ്നേഹിക്കാൻ ആവില്ലന്ന് നിനക്ക് ഇത്രയും ആയിട്ടും മനസ്സിലായില്ലേ?? ഭൂമിയിൽ അയാൾ ഏറ്റവും വെറുക്കുന്ന ആൾ ആണ് നീ, ഞാൻ എന്നൊട് തന്നെ പറഞ്ഞു. സത്യം ഇതാണ് എന്ന് അറിയാം എങ്കിലും വല്ലാത്ത ഒരു നോവ്. ഞാൻ മുഖം താഴ്ത്തി ഇരുന്നു കാപ്പി കുടിച്ചു.
താഴേക്ക് ഇറങ്ങി വന്ന അയാളെ അച്ഛൻ വിഷ് ചെയ്തു, തിരിച്ചു വിഷ് ചെയ്തിട്ട് പുള്ളി മേശയിൽ ഇരുന്ന ജെഗ്ഗിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു.
” ഇന്നലെ ആരൂന് പനി ആയി എന്ന് അറിഞ്ഞപ്പോ എന്ത് ടെൻഷൻ ആയിരുന്നു അർജുന് ഇപ്പൊ എല്ലാം ok അല്ലേ?? ”
അച്ഛൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുപോലെ ഞെട്ടി. അപ്പൊ അതൊക്കെ ഒരു സ്വപ്നം അല്ലായിരുന്നോ?? പുള്ളി എന്നെ ഓർത്ത് ടെൻഷൻ അടിച്ചു എന്നോ?? എന്നിൽ സന്തോഷവും അത്ഭുതവും ഒക്കെ വന്നു നിറഞ്ഞു, ആതു അത് കണ്ടുഎന്ന് തോന്നുന്നു. അവൾ എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു. ഞാൻ പെട്ടന്ന് തന്നെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.
” എന്നാ ഇന്നലെ ഞാൻ കണ്ട് അറിഞ്ഞതാ നീ എന്റെ മോളെ എത്ര മാത്രം കെയർ ചെയ്യുന്നുണ്ടെന്ന്, നിനക്ക് അവളോട് ഉള്ള സ്നേഹം ഞാൻ നിന്റെ കണ്ണുകളിൽ കണ്ടു, എന്റെ വലിയ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ഒരു ഫീൽ ”
കപ്പ് അടുക്കളയിൽ വെച്ചിട്ട് തിരികെ വന്നപ്പോ ഞാൻ കേട്ട വാചകം ഇതാണ്. അച്ഛൻ പുള്ളിയോട് ഇത് പറഞ്ഞു തോളിൽ പതിയെ ഒന്ന് തട്ടിയിട്ട് എഴുന്നേറ്റു,
💬 Comments
View all comments