0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1539
പുള്ളി ഫോൺ ആതുവിന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. " ഏട്ടാ, 11 30 onwards ഉണ്ട് ബുക്ക്‌ ചെയ്യട്ടെ?? " " ആരു, നീ വരുന്നില്ലന്ന് ഉറപ്പ് ആണോ?? " ആതുവിനെ കേൾപ്പിക്കാൻ എന്നോണം അയാൾ എന്നോഡ് ചോദിച്ചു. ഞാൻ ഇല്ല ന്ന് ചുമൽ കൂച്ചി. " എന്നാൽ രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്യാം " എന്നും പറഞ്ഞു പുള്ളി ആതു വിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ടിക്കറ്റ് ബുക്ക്‌ ചെയ്തു. " അനിമേഷൻ ഫിലിം ആണ് ഏട്ടന് കുഴപ്പം ഒന്നുമില്ലല്ലോ?? " ആതു. " ഏയ്, അനിമേഷൻ ഫിലിം ഒക്കെ എനിക്കും ഇഷ്ടം ആണ്. " " tom holland ആണ് മെയിൻ character ന് സൗണ്ട് കൊടുത്തിരിക്കുന്നത്. എന്റെ ഫേവറേറ്, ആക്ടർ ആണ്. " ആതു ഫുൾ ഫയര്ഡ് ആണ്. " ലെറ്റ്‌ മീ ഗസ്, spiderman ആണ് ഫാൻ ആക്കിയത്?? " " ആ ഏട്ടന് എങ്ങനെ മനസ്സിലായി?? " ആതുവിനു അത്ഭുതം. " എനിക്ക് തോന്നി, ബട്ട് എന്റെ അഭിപ്രായത്തിൽ tobey ടെ spiderman ആണ് ബെസ്റ്റ് " " അയ്യേ പാൽകുപ്പി spiderman " ആതു. " പിന്നേ, ഒരു ഷിപ്പ് പോലും സേവ് ചെയ്യാൻ പറ്റാത്ത, suit പോലും സ്വയം ഉണ്ടാക്കാൻ അറിയാത്ത ഫുൾ ടൈം mr stark, mr stark എന്ന് പറഞ്ഞു നടക്കുന്ന spiderman ന്റെ ഫാൻ ആണ് ഒരു ട്രെയിൻ വരെ പിടിച്ചു നിർത്തിയ tobey ടെ spiderman നെ പാൽകുപ്പി എന്ന് വിളിക്കുന്നത്.. " പുള്ളിയും വിട്ടു കൊടുക്കുന്നില്ല. " പിന്നേ പിന്നേ 15 വയസ്സ് മാത്രം ഉള്ള പയ്യൻ ആണ് tom ന്റെ spiderman അവന്റെ പോക്കറ്റ് മണികൊണ്ട് പറ്റുന്ന പോലെ ബെസ്റ്റ് suit അവന് ഉണ്ടാക്കി, പിന്നേ far from home ൽ suit സ്വയം ആണല്ലോ ഉണ്ടാക്കുന്നത് " രണ്ടും അടികൂടുന്ന കണ്ട് എനിക്ക് ചിരി വന്നു. Spiderman ന്റെ പേരും പറഞ്ഞു കൊച്ചു പിള്ളേരെ പോലെ അടി കൂടുന്നു. ഇങ്ങേർക്ക് ഇങ്ങനെ ഒരു സൈഡ് ഉണ്ട് എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. ആതുവിനെ കണ്വിന്സ് ചെയ്യാൻ അഭിനയിക്കുന്നതും ആവും.
" അയ്യേ, ഒരു tom മും tobey യും. നാണം ഇല്ലാലോ ഇങ്ങനെ സില്ലി ആയ കാര്യം പറഞ്ഞു അടി

💬 Comments

View all comments