Chapter Title : കടുംകെട്ട് 6 [Arrow]
പിടിക്കാൻ. ആരാണ് ബെസ്റ്റ് spiderman അത് ഇത്ര സംശയിക്കേണ്ട കാര്യം ഉണ്ടോ. Andrew ന്റ Amazing Spiderman ആണ് ബെസ്റ്റ് " ഞാൻ അത് പറഞ്ഞപ്പോ രണ്ടുപേരും എന്നെ ഒരേ പോലെ നോക്കി, ഞാൻ എന്താ എന്ന് പിരികം പോക്കി ചോദിച്ചു.
" ayy... റോമിയോ spiderman " ആതു.
" comic ആയി ഒരു ബന്ധവും ഇല്ലാത്ത ഏറ്റവും മോശം പീറ്റർ പാർക്കർ andrew വിന്റെ ആണ് " പുള്ളി.
" oh പിന്നേ, gwen ഉം peter ഉം തമ്മിൽ ഉള്ള കോമ്പിനേഷൻ uff.. ഇത്രയും നല്ല romantic സീൻസ് വേറെ ഏത് spiderman movie യിൽ ഉണ്ട്?? സെക്കന്റ് ൽ gwen മരിക്കുന്ന സീൻ " ഞാൻ അത് പറഞ്ഞപ്പോൾ അവർ രണ്ടും പരസ്പരം ഒന്ന് നോക്കി.
" thuff " പിന്ന ഒരേ സ്വരത്തിൽ പുച്ഛിച്ചു. അതോടെ അവിടെ ആകെ കലപില ആയി. ഞങ്ങൾ മൂനും വിട്ട് കൊടുക്കാതെ തർക്കിച്ചു.
" അതേ മൂനും ഒന്ന് തൊള്ള അടച്ചു വെച്ച് വരുവണേൽ വല്ലതും കഴിക്കാം ആയിരുന്നു. ഒരു spiderman നും superman നും. നിങ്ങൾ ഒക്കെ ഏത് സ്കൂൾ ആണ് പഠിക്കുന്നെ?? " അമ്മ. ഞങ്ങൾ എല്ലാരും അത് കെട്ട് പെട്ടന്ന് അടി നിർത്തി. ശരിക്കും ചമ്മിയത് എന്റെ കെട്ടിയോൻ ആണ്. ആ വളിച്ച നോട്ടവും ഒക്കെ കണ്ടു എനിക്ക് ചിരി അടക്കാൻ പറ്റിയില്ല, പക്ഷെ ചിരിച്ചാൽ ഉള്ള ഭവിഷത്ത് ഓർത്ത് ഞാൻ ചിരി അടക്കി നിന്നു.
അമ്മ അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് മേശപ്പുറത്ത് അടുക്കി ഇരുന്നു. അച്ഛനും ഞങ്ങളും എല്ലാം വന്ന് ഇരുന്നു. പുട്ടും കടലയും ആണ്. അമ്മയുടെ കടലകറിയുടെ മണം വന്നപ്പോഴേ വായിൽ വെള്ളം നിറഞ്ഞു. ഇവിടെ നിന്ന് പോയിട്ട് രണ്ടു ദിവസം ആയെ ഉള്ളു എങ്കിലും അമ്മയുടെ പാചകം സത്യത്തിൽ മിസ്സ് ചെയ്തു തുടങ്ങി ഇരിക്കുന്നു.
" ഏട്ടാ, കല്യാണം കഴിയുമ്പോൾ എങ്കിലും ഇതിന്റെ കുട്ടിക്കളി മാറും എന്ന് ആണ് ഓർത്തത്, ഇത് ഇപ്പൊ ഇതുങ്ങളേക്കാൾ വലിയ കുട്ടിക്കളി ആണല്ലോ ഇവിടെ വേറെ ഒരാൾ " അമ്മ എല്ലാർക്കും ഫുഡ് വിളമ്പി കൊണ്ട് അച്ഛനോട് ചോദിച്ചു. അത് കെട്ട് ഞങ്ങൾ എല്ലാരും ചിരിച്ചു, ഒപ്പം പുള്ളിയും ഒരു വളിച്ച ചിരി പാസാക്കി.
" അയ്യേ എനിക്ക് മാത്രം എന്താ കഞ്ഞി. എനിക്കും
💬 Comments
View all comments