0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1541
പുട്ട് വേണം " അമ്മ കഞ്ഞി വിളമ്പിയപ്പോ ഞാൻ പറഞ്ഞു. " പിന്നേ കിടന്നു ചിണുങ്ങാതെ പെണ്ണേ. പനി ആണ് കഞ്ഞി കുടിച്ചാ മതി " അമ്മ ഒരിത്തിരി കലിപ്പ് ഇട്ടു " അച്ഛേ, ഒന്ന് പറഞ്ഞ എനിക്ക് പുട്ട് മതി " ഞാൻ അച്ഛനെ നോക്കി ചിണുങ്ങി.
"അയ്യേ ഒരു ഇള്ളാ കുഞ്ഞു വന്നിരിക്കുന്നു, നാണം ഇല്ലല്ലോ ഇങ്ങനെ കൊഞ്ചാൻ " അതു അത് പറഞ്ഞപ്പോ ഞാൻ അവളെ നോക്കി പേടിപ്പിച്ചു. പിന്നേ പ്രതീക്ഷ യോടെ അച്ഛനെ നോക്കി. അച്ഛ അമ്മയോട് എന്തോ പറയാൻ വന്നു എങ്കിലും അമ്മയുടെ ഒറ്റ നോട്ടം കൊണ്ട് അച്ഛന്റെ വാ അടപ്പിചു. രാവിലത്തെ ഒടക്കിന്റെ ആഫ്റ്റർ എഫക്ട്. ഗദ്യന്തരം ഇല്ലാതെ ഞാൻ കഞ്ഞികുടിക്കാൻ തുടങ്ങി " uff, ആന്റി കടലക്കറി ഒരു രെക്ഷയും ഇല്ലാ ട്ടോ പൊളി. ഇത്തിരി കൂടി ഇങ്ങ് ഒഴിച്ചേ " എന്റെ കെട്ടിയോൻ എന്നെ കേൾപ്പിക്കാൻ മനഃപൂർവം പറഞ്ഞത് ആണ്. ഞാൻ അങ്ങോട്ട്‌ നോക്കാൻ നിന്നില്ല. " അതേ അമ്മൂസെ ഇന്നത്തെ കടലകറി ആണ് ബെസ്റ്റ്, ഒരു പ്രതേക രുചി ഉണ്ട് " കാര്യം മനസ്സിലായ ആതുവും അങ്ങേരുടെ കൂടെ കൂടി. ഞാൻ രണ്ടിനെയും നോക്കാതെ ദേഷ്യത്തിൽ കഞ്ഞി കോരിക്കുടിച്ചു. ഇതൊക്കെ കണ്ടു അച്ഛൻ നല്ല ചിരി ഞാൻ ഒന്ന് നോക്കിയപ്പോൾ ചിരി അടക്കി. ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഫുഡ്‌ കഴിച്ചു. " അങ്കിൾ, ആതു എന്നോഡ് ഒരു കാര്യം പറഞ്ഞു.. " കുറച്ചു കഴിഞ്ഞു എന്റെ കെട്ടിയോൻ ഇത്തിരി ഗൗരവത്തിൽ അച്ഛനോട് പറഞ്ഞപ്പോ എന്താ എന്ന് അറിയാൻ ഞാനും എല്ലാരും പുള്ളിയെ നോക്കി. " അവൾക്ക് ബോക്സിങ് പഠിച്ചാൽ കൊള്ളാം എന്ന് " അയാൾ അച്ഛനോട് പറഞ്ഞു. " ബോക്സിങോ അതൊക്കെ വേണോ?? ഒന്നുമില്ലേലും അവൾ ഒരു പെൺകുട്ടി അല്ലേ?? " അച്ഛൻ. " ഇന്നത്തെ കാലം അല്ലേ അങ്കിളേ, പെൺകുട്ടികൾ ഒക്കെ സെൽഫ് ഡിഫറെൻസ്ന് എന്തേലും ഒക്കെ പഠിച്ചിരിക്കുന്നത് നല്ലത് ആ " പുള്ളി അത് പറഞ്ഞപ്പോ ഞാൻ ഒന്ന് നോക്കി. " അത് ശരി ആ അച്ഛേ, ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഇങ്ങനെ എന്തേലും ഒക്കെ പഠിക്കണം. പെണ്ണുങ്ങളെ പട്ടാപകൽ പോലും തട്ടിക്കൊണ്ട് പോവാൻ മടിക്കാത്ത ആളുകൾ ഉള്ള കാലം ആണ്. " ഞാൻ അത് പറഞ്ഞപ്പോ പുള്ളിയുടെ മുഖം ഒന്ന് മാറി.

💬 Comments

View all comments