Chapter Title : കടുംകെട്ട് 6 [Arrow]
ഞാൻ ഉദ്ദേശിച്ചത് എന്താണ് എന്ന് മനസ്സിലായിരിക്കണം.
" അങ്കിൾ, എനിക്ക് അടുത്ത മാസം ഒരു മാച്ച് ഉണ്ട്, അത് കാണാൻ ആതുനെ കൂടി കൊണ്ട് പോവാം. അത് കണ്ടിട്ട് ജോയിൻ ചെയ്യണോ വേണ്ടയോ എന്ന് അവൾ തീരുമാനിക്കട്ടെ. അങ്കിൾ എതിരൊന്നും പറയരുത്. "
" ന്നാ അങ്ങനെ ആവട്ടെ " അച്ഛൻ. ആതു ഫുൾ ഹാപ്പി ആയി. ചായകുടിച് കഴിഞ്ഞു രണ്ടും കൂടി സിനിമക്ക് പോയി.
" ആതു, അജുവും ആയി നല്ലത് പോലെ അടുത്തു അല്ലേ?? " tv കണ്ട് കൊണ്ട് ഇരുന്ന എന്റെ അടുത്ത് വന്ന് ഇരുന്നു കൊണ്ട് അമ്മ ചോദിച്ചു.
" ഹാ " ഞാൻ ഒരു ഒഴുക്കൻ മറുപടി കൊടുത്തു.
" എന്താണ് നീ അവനും എന്തേലും പറഞ്ഞു അടിപിടി ആയോ? "
" ഏയ്യ് ഇല്ല അമ്മ " എന്ന് മറുപടി പറഞ്ഞിട്ട് ഞാൻ അമ്മയുടെ മടിയിലേക്ക് ചാഞ്ഞു. അമ്മ എന്നെ സംശയത്തോടെ നോക്കി. അമ്മ എന്ന് വിളിച്ചത് കൊണ്ട് ആവും. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അമ്മക്ക് മനസ്സിലായിട്ടുണ്ട് എങ്കിലും അമ്മ ഒന്നും ചോദിച്ചില്ല. എന്റെ മുടിയിൽ ചുമ്മാ തഴുകി. അങ്ങനെ കിടന്നപ്പോ നല്ല ആശ്വാസം ഉണ്ട്.
" അച്ചോടാ, കുഞ്ഞാവ ചാച്ചുവാണോ?? " പരിചയം ഉള്ള ശബ്ദം ഞാൻ കണ്ണ് തുറന്നു നോക്കി. ഐഷു.
" നീ ഇത് എപ്പോ വന്ന്?? " ഞാൻ അത്ഭുതം കൂറി.
" മോള് ഇരിക്ക് ഞാൻ ചായ എടുക്കാം " എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.
" നിന്റെ പനി ഒക്കെ എങ്ങനെ ഉണ്ട് മോളെ? " അവൾ എന്റെ നെറ്റിൽ തൊട്ട് കൊണ്ട് ചോദിച്ചു.
" എനിക്ക് പനി ആണെന്ന് നീ എങ്ങനെ അറിഞ്ഞു, അല്ല ഞാൻ ഇവിടെ ഉണ്ടെന്ന് ആരാ പറഞ്ഞെ?? " ഞാൻ അവളോട് ചോദിച്ചു.
" അതൊക്കെ ഞാൻ അറിയും മോളെ " അവൾ പിരികം ഒക്കെ പൊക്കി വലിയ കാര്യം പോലെ പറഞ്ഞു.
" ആതു പറഞ്ഞു കാണും അല്ലേ "
" ആതു അല്ല, പറഞ്ഞത് അല്ലാതെയും ഇതൊക്കെ അറിയാൻ എനിക്ക് റിസോർസ് ഒക്കെ ഉണ്ട് " ഐഷു അത് പറഞ്ഞപ്പോ അവളുടെ മുഖത്തു ഒരു തിളക്കം ഉണ്ടായിരുന്നു. അത് കണ്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായി.
" അപ്പൊ നന്ദേട്ടൻ ആണ് പറഞ്ഞത് അല്ലേ??
💬 Comments
View all comments