0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1543
രണ്ടും ഉടക്ക് ഒക്കെ തീർത്തോ?? " ഞാൻ ചോദിച്ചപ്പോ പെണ്ണിന്റെ ചുണ്ടിൽ ഒരു ചിരി വിരിയാതെ ഇരുന്നില്ല. " ഞങ്ങൾ തമ്മിൽ എന്ത് പിണക്കം. ഞാൻ ചുമ്മാ ചെറിയ ഒരു ഡോസ് കൊടുത്തത് അല്ലേ. അല്ല നിന്റെ കാര്യം എന്തായി പെണ്ണേ. അജേട്ടൻ എന്തിയെ?? " " എന്റെ എന്ത് കാര്യം വെറുതെ കെട്ടി ആടുന്ന വേഷം അല്ലാതെ എന്ത് " ഞാൻ ഇത്രയും പറഞ്ഞിട്ട് അവളെ ഒന്ന് നോക്കി. "അമ്മൂസേ ഞങ്ങൾ എന്റെ റൂമിൽ കാണുമെ " അമ്മയോട് വിളിച്ചു പറഞ്ഞിട്ട് ഞാൻ ഐഷുനേം വിളിച്ചു റൂമിലേക്ക് ചെന്നു.
" ആരു, നീ എന്താ ഇങ്ങനെ. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു, ഇപ്പൊ നിങ്ങൾ രണ്ടും ഭാര്യാഭർത്താക്കന്മാർ ആണ്. എല്ലാം മറന്നു രണ്ടുപേർകും ഒരുമിച്ച് ജീവിച്ചു കൂടെ?? " ഐഷു. " അത് ഞാൻ മാത്രം വിചാരിച്ച പോരല്ലോ. അയാൾക്ക് കൂടി തോന്നണ്ടേ. പുള്ളിക്ക് എന്നോട് പകയാണ് ഒടുങ്ങാത്ത പക. " " അതൊക്കെ മാറും. നിന്നെ കെട്ടിപിടിച്ചു ഉമ്മവെക്കാൻ തോന്നുന്ന കാര്യം ആണല്ലോ നീ അജേട്ടനോട് ചെയ്ത്. അപ്പൊ പിന്നെ നിന്നോട് ദേഷ്യം തോന്നുന്നത് സ്വാഭാവികം, അതൊക്കെ മാറും, അല്ലേൽ മാറ്റി എടുക്കണം." " അതേ സത്യം ആണ് ഞാൻ ചെയ്ത് തെറ്റ് തന്നെ ആണ്‌. നിന്നോട് എത്ര തവണ പറഞ്ഞതാ മനപ്പൂർവ്വം അല്ല. അവൻ ആ വിജയ് അവൻ ഇങ്ങനെ ഒരുത്തൻ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആനിയെ വീഡിയോ കാണിച്ചു ബ്ലാക്ക്മെയിൽ ചെയ്തു റേപ്പ് ചെയ്യാൻ നോക്കി ഇങ്ങനെ ഒരു കഥ ആണ് വിജയ് അയാൾക്ക് എതിരെ പറഞ്ഞത് എങ്കിൽ ഞാൻ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു. അയാൾ അങ്ങനെ ഒരു character അല്ലന്ന് എനിക്ക് അറിയാം. ആയിരുന്നേൽ ഞാൻ എന്നെ പിച്ചി ചീന്തപ്പെട്ടെനെ. അന്ന് എന്നെ തട്ടിക്കൊണ്ടുപോയപ്പോഴേ പുള്ളിക് അത് സാധിക്കും ആയിരുന്നു. ക്യാമ്പിൽ എനിക്ക് വെച്ച ട്രാപ്പിൽ ആനി കുടുങ്ങി, ആ വീഡിയോ ഉപയോഗിച്ച് ആനിയെ ബ്ലാക്ക് മെയിൽ ചെയ്തു അവളെ കൊണ്ട് എനിക്ക് വേണ്ടി മറ്റൊരു കെണി ഉണ്ടാക്കാൻ ശ്രമിചു. എന്നാണ് വിജയ് എന്നോട് പറഞ്ഞ കഥ. പക തോന്നിയാൽ അയാളെ നശിപ്പിക്കാൻ ഏത് അറ്റം വരെയും അയാൾ പോകും, അത് എനിക്ക് നേരിൽ അറിയാം അതോണ്ടാ ഞാൻ അവൻ പറഞ്ഞത് ഒക്കെ വിശ്വസിച്ചത്. അവിടെ നിന്ന് ആനിയെ സമാധാനിപ്പിക്കാൻ ചെന്നപ്പോ കണ്ടത് ചോരയിൽ

💬 Comments

View all comments