Chapter Title : കടുംകെട്ട് 6 [Arrow]
കുളിച് കിടക്കുന്ന ആനിയെ. ഒരുതരത്തിൽ അല്ലേൽ മറ്റൊരു തരത്തിൽ ആനിക്ക് ഈ ഗതി വരാൻ ഞാനും ഒരു കാരണം ആണല്ലോ, എനിക്ക് പകരം പെട്ടു പോയത് ആണല്ലോ അവൾ എന്നൊക്കെ ഓർത്തപ്പോൾ എനിക്ക് ഭ്രാന്ത് പിടിച്ചു. പുള്ളിയോട് അടങ്ങാത്ത കലി തോന്നി. ഒരിക്കലും ചെയ്ത തെറ്റിൽ നിന്ന് അയാൾ രെക്ഷപെടരുത് എന്ന് തോന്നി അതാ ഞാൻ സാക്ഷി പറഞ്ഞത്. " ഞാൻ അത് പറഞ്ഞപ്പോ സമാധാനിപ്പിക്കാൻ എന്നോണം ഐഷു എന്റെ ഷോൾഡറിൽ തട്ടി.
" ചെയ്തത് തെറ്റ് തന്നെയാണ്. എന്നും പറഞ്ഞു ജീവിതകാലം മുഴുവൻ എന്നെ വെറുക്കുന്ന ഒരു മനുഷ്യന്റെ കൽക്കെഴിൽ കിടക്കാൻ ഒന്നും എനിക്ക് ഉദ്ദേശം ഇല്ല. ഞാൻ ചിലത് ഒക്കെ തീരുമാനിച്ചിട്ടുണ്ട്. ആദ്യം എന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്യണം ഒരു ജോലി നേടണം അതിന്റ ഇടക്ക് എന്റെ വീടിന്റെ ആധാരം കൈക്കൽ ആക്കണം പിന്നെ ഞാൻ ഈ നശിച്ച താലി, ഈ കടുംകെട്ട് എന്നന്നേക്കും ആയി പൊട്ടിച്ച് എറിയും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. "
" ആരു, ഒരു ഡിവോഴ്സ് ആണോ നീ ഉദ്ദേശിക്കുന്നത്?? ഒന്ന് കൂടി ആലോചിച്ചിട്ട് പോലെ?? " ഇത്തിരി അമ്പരപ്പും സങ്കടവും ഒക്കെ അവളുടെ ചോദ്യത്തിൽ ഉണ്ടായിരുന്നു.
" ആ മനുഷ്യന് ഒരു ചെറു തരി സ്നേഹം പോലും എന്നോട് ഇല്ല. പകയാണ്, അന്ന് പെണ്ണ് കാണാൻ വന്നപ്പോഴും ആദ്യരാത്രിയിലും എന്തിന് കുറച്ച് മുൻപ് പോലും ആ കണ്ണുകളിൽ ഞാൻ കണ്ടതാ, എന്നോട് ഉള്ള ഒടുങ്ങാത്ത പക. പലപ്പോഴും പുള്ളിയുടെ ഉള്ളിൽ എന്താണ് എന്ന് പോലും മനസ്സിലാവില്ല, ചിലപ്പോൾ ഒക്കെ തോന്നും എവിടെയോ എന്നോട് ഒരു തരി സ്നേഹം പുള്ളിയിൽ ഉണ്ട് എന്ന് പക്ഷെ തൊട്ട് അടുത്ത നിമിഷം മനസ്സിലാവും അതൊക്കെ വെറും തോന്നൽ ആണെന്ന്. ഇനിയും വെറുതെ പ്രതീക്ഷ കൊടുത്തു സങ്കടപ്പെടാൻ എനിക്ക് വയ്യഡി " എന്നും പറഞ്ഞു ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു. ഐഷു എന്നെ കെട്ടിപിടിച്ചു.
" ആഹ് നീ അത് വിട് പെണ്ണേ, ഞാൻ നിന്നെ കാണാൻ വന്നതിന്റെ പ്രധാന കാര്യം പറയാൻ വിട്ടു പോയി " ടോപ്പിക്ക് മാറ്റാൻ എന്നോണം അവൾ അത് പറഞ്ഞു. ഞാൻ എന്താ എന്ന് ചോദിക്കും പോലെ അവളെ നോക്കി.
" അജേട്ടന് അടുത്ത മാസം ഒരു ബോക്സിങ് മാച്ച് ഉള്ള കാര്യം നിനക്ക് അറിയോ?? "
" ഹാ, രാവിലെ ആതു
💬 Comments
View all comments