0%

Chapter Title : കടുംകെട്ട് 6 [Arrow]

Author : Arrow Read All Parts 1545
വിനോട് , അവളെ മാച്ച് കാണാൻ കൊണ്ട് പോവുന്ന കാര്യം പറയുന്ന കേട്ടു " ഞാൻ വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു. " ആഹാ എന്നാ നീയും കൂടെ പൊക്കോ " " എന്തിന്, എനിക്ക് ഒന്നുംവയ്യ " " നിനക്ക് കൂടി ഗുണം ഉള്ള കാര്യം ആണ് മോളെ, അജേട്ടന്റെ എതിരാളി ആരാണ് എന്ന് അറിയോ?? " കുസൃതി നിറഞ്ഞ ഒരു ഭാവത്തിൽ അവൾ ചോദിച്ചു. " എനിക്ക് എങ്ങനെ അറിയാം, എന്ത് ഗുണം നീ ഒന്ന് തെളിയിച്ചു പറയുന്നുണ്ടോ?? " ഞാൻ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചു
" സുദേവ്, സുദേവ് ആണ് മോളെ " " ഏത് സുദേവ്?? " അവൾ ആ പേര് പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ഒരു മുഖം ഓടി വന്നു എങ്കിലും അത് ഉറപ്പിക്കാൻ എന്നോണം ഞാൻ ചോദിച്ചു. " ഹാ പെണ്ണേ അതേ സുദേവ്, അന്ന് ക്യാമ്പിൽ വെച്ച് അജേട്ടനെ അടിച്ച പിന്ന നന്ദേട്ടൻ പഞ്ഞിക്കിട്ട സേം സുദേവ് " " ദേവേട്ടനോ, സത്യം ആണോ ഉറപ്പ് ആണോ പെണ്ണേ?? " ആകാംഷ സഹിക്കാൻ പറ്റാതെ ഞാൻ അവളോട്‌ ചോദിച്ചു. " oh അടങ്ങ് അടങ്ങ്, ദേവേട്ടൻ എന്ന് പറയുമ്പോൾ മുഖത്ത് ഒക്കെ എന്നാ തിളക്കം ആ, ഒരുമാതിരി നൂറു വാൾട്ട് ബൾബ് ഇട്ടത് പോലെ " അവൾ അത് പറഞ്ഞപ്പോ ഒന്ന് ചിരിച്ചത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. ദേവേട്ടൻ ആ പേര് മാത്രം മതിയായിരുന്നു അന്നത്തെ ആ ദിവസം ഓർത്ത് എടുക്കാൻ. അന്ന് എന്നെ തട്ടിക്കൊണ്ടു പോകുകയും മറ്റും ചെയ്തുകഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് തിരികെ വന്നതിന് ശേഷം ഞാൻ ഒരുപാട് കരഞ്ഞു. ഒരു രാത്രി മുഴുവൻ ഇരുന്നു കരഞ്ഞു കാണണം, ആദ്യമായി പ്രണയം തോന്നിയത് ഇതേപോലെ ഒരു മൃഗത്തോട് ആണെന്ന് ഓർത്തപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛവും ദേഷ്യവും തോന്നി. എന്റെ ഡയറിയിൽ പുള്ളിയെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഒക്കെ വായിച്ചു നോക്കിയപ്പോൾ ശരിക്കും ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി, ഒരു തീരുമാനം എടുത്തു ആ പേജുകൾ എല്ലാം വലിച്ചു കീറി കളഞ്ഞു അത് വഴി ആദ്യ പ്രണയത്തെ തന്നെ മനസ്സിൽ നിന്ന് പറിച്ചു കളഞ്ഞു എന്ന് തന്നെ ആണ് ഞാൻ വിശ്വസിച്ചത്. സത്യം പറഞ്ഞാൽ ഞാൻ അന്ന് ശരിക്കും ഭയന്നു പോയിരുന്നു, അന്നത്തെ ഓരോ നിമിഷവും

💬 Comments

View all comments