Chapter Title : കടുംകെട്ട് 7 [Arrow]
ഫോഴ്‌സ് കുറഞ്ഞത് കൊണ്ട് ആവും നന്ദു അങ്ങനെ ചോദിച്ചത്.
" ഞാൻ നാളെ തറവാട്ടിൽ പോവുന്ന കാര്യം ആലോചിക്കുക ആയിരുന്നു. " ഞാൻ ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു. തറവാട്ടിൽ കാവിൽ തുള്ളൽ നടക്കുകയാണ്. അച്ഛനും എന്റെ രണ്ടാനമ്മയും രണ്ടു ദിവസം മുന്നേ തന്നെ പോയി. അച്ചുന് സെം exam ആയത് കൊണ്ട് ഞാനും അച്ചുവും ആരതിയും അഞ്ചുവും പോയില്ല. നാളെ പോണം. മൈൻഡ് റിലാക്സ് ചെയ്യാൻ തറവാട് നല്ലൊരു ഓപ്ഷൻ ആണ്.
കാവ്, നാഗരാജനും, കരിനാഗയക്ഷിയും, കുഴിനാഗയക്ഷിയും, രക്ഷസും, ഗന്ധർവനും, യക്ഷിയും, മുത്തപ്പനും ഒക്കെ കുടിഇരിക്കുന്ന സ്ഥലം. ഞങ്ങളുടെ തറവാട് കാക്കുന്നത് ഇവർ ആണ് എന്നാണ് മുത്തശ്ശി പറയുന്നത്. എല്ലാ കൊല്ലവും ഇവരെ പ്രീതിപെടുത്താൻ തുള്ളൽ നടത്തും. ഒന്നാം ദിവസത്തെ ഭസ്മകളത്തിൽ തുടങ്ങി അവസാനം പൂർണ കളത്തിൽ അവസാനിക്കുന്ന പത്തു ദിവസത്തെ ചടങ്ങ്. കുടുംബത്തിലെ എല്ലാരും ഒത്തു കൂടുന്ന ചടങ്ങ് ആണ്. എന്തൊക്ക മിസ്സ് ചെയ്താലും ഞാൻ തുള്ളലിന് തറവാട്ടിൽ പോവും. ഇതിൽ ഒക്കെ വിശ്വാസം ഉള്ളത് കൊണ്ട് ആണോ എന്ന് ചോദിച്ചാൽ അല്ല. എനിക്ക് ഈ കളം വരയ്ക്കുന്നത് കാണാൻ ഇഷ്ടം ആണ്. എന്റെ ഡ്രോയിങ്സിന് ഒക്കെ നിറവും ജീവനും നൽകുന്നതിൽ കുഞ്ഞിലേ കണ്ട് വളർന്ന ഈ കളമെഴുത്തും ചായങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
" നീ തുള്ളലിന് വരുന്നില്ലന്ന് തന്നെ ആണോ തീരുമാനം?? " ഞാൻ നന്ദുവിനോട് ചോദിച്ചു. അവൻ അതേ എന്ന അർഥത്തിൽ തല ആട്ടി. എല്ലാ കൊല്ലവും എന്റെ കൂടെ വരുന്നവൻ ആണ് ഇത്തവണ എന്തോ പരുപാടി ഉണ്ട് അത്രേ.
💬 Comments
View all comments