0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2050
കുറച്ച് നാൾ ആയി ഞാൻ ശ്രദ്ധിക്കുന്നു. ഞാൻ അറിയാത്ത എന്തോ ഒന്ന് അവന്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ട്. ഐഷു ആയി ബന്ധം ഉള്ള എന്തോ ആണ് എന്നാ എനിക്ക് തോന്നുന്നത്. അത് കൊണ്ട് തന്നെ ഞാൻ അതിനെ കുറിച്ച് അധികം അന്വേഷിക്കാൻ നിന്നില്ല. " നമുക്ക് ഒരു ഡ്യൂവൽ നോക്കിയാലോ?? " നന്ദു ഗ്ലൗസ് കൈയിൽ ഇട്ടു കൊണ്ട് ചോദിച്ചു. ഞാൻ സമ്മതിച്ചു. ഞങ്ങൾ റിങ്ങിൽ കയറി. നന്ദു fighting സ്റ്റാൻഡ്സിൽ നിന്നു. സുദേവന്റെ റിതം കോപ്പി ചെയ്ത് എന്റെ നേരെ പാഞ്ഞു വന്നു. അവന്റെ കോംബോ പഞ്ചുകളും കിക്കുകളും എന്റെ നേരെ use ചെയ്തു. ഞാൻ അതൊക്കെ ബ്ലോക്ക്‌ ചെയ്ത് കൗണ്ടർ അറ്റാക്ക് നടത്തി. " നന്ദു നിന്നെ ഞാൻ ഒരു കാര്യം ഏർപ്പെടുത്തി ഇരുന്നല്ലോ, അത് എന്തായി?? " ഏറെ നേരം നീണ്ട റിങ് പ്രാക്ടീസിനിടയിൽ ഞാൻ ചോദിച്ചു. അവൻ സംശയ പൂർവ്വം എന്നെ നോക്കി. " ആ പെങ്കൊച്ചിന്റെ കാര്യം ആണോ?? " അവൻ ചോദിച്ചപ്പോ ഞാൻ അതേ എന്ന് പറയുമ്പോലെ തലയാട്ടി.
" ഞാൻ ഒരാഴ്ച സത്യഅങ്കിളിനെ ടാഗ് ചെയ്തു. പക്ഷെ സംശയിക്കത്തക്കവണ്ണം ഒന്നും കണ്ടുപിടിക്കാനായില്ല. നിനക്ക് ആള് മാറിയത് തന്നെ ആവും " നന്ദു ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് എന്റെ നേരെ കിക്ക് ചെയ്തു. ഞാൻ ഒന്ന് മൂളി കൊണ്ട് പിറകിലേക്ക് മാറി അവന്റെ കിക്കിൽ നിന്ന് ഒഴിഞ്ഞു മാറി. " എന്നാൽ ഞാൻ ചിലത് ഒക്കെ കണ്ടുപിടിച്ചു " ഞാൻ അത് പറഞ്ഞപ്പോൾ നന്ദുവിൽ ആകാംഷയെക്കാളുപരി ഒരു

💬 Comments

View all comments