0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2052
പേടിയോ ടെൻഷനോ ആയിരുന്നോ. " അവളുടെ പേര് കീർത്തന, കീർത്തന പ്രകാശ്. " ഞാൻ ആ പേര് പറഞ്ഞപ്പോ നന്ദു ഒന്ന് ഞെട്ടിയോ?? ആ ഒരുനിമിഷം അവന്റെ കോൺസെൻട്രേഷൻ പോയി ഡിഫറെൻസിൽ ഒരു ഓപ്പണിങ് വന്നു. ഞാൻ ഒരു ലെഫ്റ്റ് ഹെഡ് പഞ്ച് കൊടുത്തു. ആ പഞ്ച് കിട്ടി അവൻ പുറകിലേക്ക് ആഞ്ഞു പോയി. " അതാണ് അവളുടെ പേര് എന്ന് നിനക്ക് എങ്ങനെ മനസ്സിലായി?? " ഇടി കിട്ടി തല ഒന്ന് കുടഞ്ഞു കൊണ്ട് നന്ദു എന്നോട് ചോദിച്ചു. " നമ്മുടെ സൂപ്പർ സീനിയർ ആയിരുന്ന ശ്രീരാജ്നെ ഓർക്കുന്നില്ലേ, അവനാ ഇപ്പൊ ഇവിടത്തെ ബാങ്കിലെ ബ്രാഞ്ച് മാനേജർ, ഞാൻ അവനെ കോൺടാക്ട് ചെയ്ത് അച്ഛന്റെ ബാങ്ക് അക്കൗണ്ട്ന്റെ ഡീറ്റൈൽസ് ഒന്ന് എടുത്തു. കഴിഞ്ഞ രണ്ടു കൊല്ലത്തോളം ആയി അച്ഛൻ മാസാമാസം നല്ലൊരു തുക ഈ കീർത്തന പ്രകാശിന്റെ അക്കൗണ്ടിലേക്ക് ഇടുന്നുണ്ട്. " ഞാൻ അത് പറഞ്ഞപ്പോ fighting സ്റ്റാൻഡ്‌സിൽ നിന്ന് മാറിയിട്ട് നന്ദു എന്നെ ഒന്ന് നോക്കി. ഞങ്ങൾ പ്രാക്ടീസ് മതിയാക്കി റിങ്ങിൽ നിന്ന് ഇറങ്ങി. " ഡാ, സത്യഅങ്കിൾ ഈ ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ഒരുപാട് ചെയ്യുന്നത് അല്ലേ അത് പോലെ തന്നെ ആവും ഇതും " നന്ദു എന്നെ കണ്വിന്സ് ചെയ്യാൻ എന്നോളം പറഞ്ഞു. " ഏയ്‌ അല്ല ഡാ. ചാരിറ്റി ഒക്കെ ചെയ്യുന്ന ഫണ്ട്‌ വേറെ ഉണ്ട്, അതൊക്കെ നമ്മുടെ ഫിനാൻസ് കമ്പനി അക്കൗണ്ട്ൽ നിന്ന് ആണ് ട്രാൻസ്ഫർ ചെയ്യാറ്. ഇത് മുഴുവൻ അച്ഛന്റെ പേഴ്സണൽ അക്കൗണ്ടിൽ നിന്ന് ആണ് അയച്ചിരിക്കുന്നത്.

💬 Comments

View all comments