0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2053
ഫിനാൻസ് ഒക്കെ ഇപ്പൊ നോക്കുന്നത് ഞാൻ ആണല്ലോ. ചാരിറ്റി ഫണ്ട്‌ ന് ഒക്കെ കൃത്യമായ കണക്ക് ഉണ്ട്. എന്നാ ഈ തുകൾ ഒരു കണക്കിലും പെട്ടിട്ടില്ല. പോരാത്തതിന് ഇവളുടെ അക്കൗണ്ട് രണ്ടു ജില്ല അപ്പുറം ഉള്ള ഒരു കാട്ടുമുക്കിലെ ഒരു ബ്രാഞ്ചിൽ ആണ്, രണ്ടു ജില്ല അകലെ ഉള്ള ഇവളുമായി അച്ഛന് ഉള്ള കണെക്ഷൻ എന്താ, എന്നോടോ അച്ചുവിനോടോ ഇതേവരെ ഇതിനെ പറ്റി പറഞ്ഞിട്ട് കൂടിയില്ല " ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്നും മിണ്ടിയില്ല. " വേറെ ഒരു കാര്യം കൂടി ഉണ്ട്. രണ്ടാഴ്ച മുൻപ്, കൃത്യമായി പറഞ്ഞാൽ അന്ന് മാളിൽ വെച്ച് കണ്ട ദിവസം അച്ഛൻ ഇവിടുത്തെ ഒരു മെഡിക്കൽ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കൗണ്ടിലേക്കും ഫണ്ട്‌ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
ഞാൻ അവിടെ അന്വേഷിച്ചപ്പോൾ നെക്സ്റ്റ് മന്ത് തുടങ്ങുന്ന ബാച്ചിൽ അവൾക്കും അച്ഛൻ അഡ്മിഷൻ എടുത്തിട്ടുണ്ട്, എന്തായാലും അത്രയും നാൾ കാത്തിരിക്കാൻ വയ്യ. ബാങ്ക് അക്കൗണ്ട്ൽ ഉള്ള അഡ്രെസ്സ് ഞാൻ എടുത്തു വെച്ചിട്ടുണ്ട്, നിന്റെ മാച്ച് കൂടി കഴിഞ്ഞാൽ ഉടൻ നമ്മൾ പുറപ്പെടും. " ഞാൻ പറഞ്ഞപ്പോൾ നന്ദു വെറുതെ ഒന്ന് തലയാട്ടി. ഞങ്ങൾ രണ്ടുപേരും പ്രാക്ടീസ് മതിയാക്കി. ക്ലബ് ലെ ഷവറിൽ കയറി ഫ്രഷ് ആയി ഇറങ്ങി. " അപ്പൊ ഇനി നീ നാട്ടിൽ നിന്ന് വരുമ്പോൾ കാണാം " നന്ദു എന്നോട് പറഞ്ഞിട്ട് വണ്ടി എടുത്തു പോയി. ഞാനും വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ ചെന്നപ്പോൾ അച്ചുവും ആരതിയും അഞ്ചുവും ഫുഡ്‌ കഴിക്കുകയാണ്. " ചേട്ടായി നല്ല ഒന്നാതരം ഫ്രൈഡ് ചിക്കൻ ആണ്.

💬 Comments

View all comments