0%

Chapter Title : കടുംകെട്ട് 7 [Arrow]

Author : Arrow Read All Parts 2075
ഞാൻ
ബാത്‌റൂമിൽ നിന്ന് ഇറങ്ങി. അവൾ റൂമിൽ ഉണ്ടായിരുന്നില്ല. കട്ടിലിൽ കരിനീല നിറത്തിലെ ഒരു ഷർട്ടും അതേ കളർ കരയുള്ള മുണ്ടും തേച്ചു വെച്ചിട്ടുണ്ട്. ഞാൻ അത് എടുത്തു നോക്കി. പുതിയത് ആണ്‌. അച്ചു വാങ്ങിയത് ആവും. ഞാൻ ആ ഡ്രസ്സ്‌ ധരിച്ചു, കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കി. Ah ഒരു ഭംഗി ഒക്കെ ഉണ്ട്, താടിയുടെ കട്ടി ഒരല്പം കൂടിയോ. കല്യാണത്തിന്റെ അന്ന് ആണ് ലാസ്റ്റ് ട്രിം ചെയ്തത്. താടി ഉള്ളത് ഒരു ചേല് തന്നെ ആണ്. ഇപ്പൊ അവളുടെ കൂടെ നിന്നാൽ ആരും ചേർച്ച കുറവ് ഒന്നും പറയില്ല. Oh damn ഞാൻ എന്തിനാ ഇപ്പൊ അവളെ കുറിച്ച് ആലോചിക്കുന്നെ?? ഞാൻ തല ഒന്ന് നല്ലത് പോലെ ഷേക്ക് ചെയ്തു, കണ്ണ് അടച്ചു ശ്വാസം വലിച്ചു വിട്ടു. പിന്നെ റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് ചെന്നു. " ഇപ്പൊഴെങ്കിലും ഒരുക്കം കഴിഞ് ഇറങ്ങിയല്ലോ പുതുമണവാളൻ?? " കൊച്ചേട്ടായി എന്നെ കളിയാക്കും പോലെ ചോദിച്ചു. അപ്പച്ചിയുടെ മോൻ, എന്റെ രണ്ടാമത്തെ ഏട്ടൻ. ഹരിനാരായൺ, സോഫ്റ്റ്‌വെയർ എൻജിനിയർ, ഇപ്പൊ ബാംഗ്ലൂരിൽ one ഓഫ് the best സോഫ്റ്റ്‌വെയർ ഡെവലപ്പ് കമ്പനിയുടെ ഹെഡ് ആണ്. " വല്യേട്ടായി എന്തിയെ?? " നാൽവർ സംഘത്തിൽ വല്യേട്ടായിടെ മാത്രം കുറവ് കണ്ടത്കൊണ്ട് ഞാൻ ചോദിച്ചു. വല്യേട്ട, വല്യച്ഛന്റെ മോൻ, കുടുംബത്തിൽ ഞങളുടെ ജനറേഷനിലെ ഏറ്റവും മൂത്ത സന്തതി, അനന്തപത്മനാഭൻ. ആളു ഡോക്ടർ ആണ്, ഫേമസ് കാർഡിയോളോജിസ്റ്റ്. " വല്യേട്ടായി കാവിലേക്ക് പോയി അവിടെ പൂജയുടേം മറ്റും കാര്യങ്ങൾ വല്യച്ഛൻ വല്യേട്ടയെ ആണ്

💬 Comments

View all comments