Chapter Title : കടുംകെട്ട് 7 [Arrow]
ഏല്പിച്ചിരിക്കുന്നത് " ശിവേട്ടായി ആണ് മറുപടി പറഞ്ഞത്. ശിവദാസ്, ഏറ്റവും ഇളയ ഏട്ടൻ, എന്റെ തൊട്ടു മൂത്ത ആൾ. രണ്ടാമത്തെ അപ്പച്ചിയുടെ മോൻ. എൻജിനിയറിങ് പൂർത്തി ആക്കി ഇപ്പൊ കൊച്ചേട്ടയിടെ കമ്പനിയിൽ വർക്ക് ചെയ്യുന്നു. ഇനി ശിവേട്ടായിടേം കൊച്ചേട്ടായിടേം ഇടയിൽ ഒരാൾ കൂടി ഉണ്ട് ലക്ഷ്മൺ, കൂട്ടത്തിലെ കൊമ്പൻ. പേരിന്റെ അറ്റത്ത് IAS എന്നൊരു വാലു കൂടി ഉണ്ട് ഇപ്പൊ സബ് കളക്ടർ ആണ്. ലീവ് ഇല്ലാത്ത കൊണ്ട് വരാൻ പറ്റില്ലന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം ഏട്ടത്തിയേയും കൊച്ചിനെയും അയച്ചു. ഞങ്ങൾ അഞ്ചു പേര് ആണ് കൂട്ടത്തിലെ ആൺ തരികൾ. ചേട്ടായിമാർ നാലും കുഞ്ഞിലേ ഭയങ്കര ഊളകൾ ആയിരുന്നു എങ്കിലും വളർന്നപ്പോ എല്ലാരും നന്നായി. എനിക്ക് പണ്ട് ഇവന്മാരെ കൊണ്ട് ഉപദ്രവം മാത്രമേ ഉണ്ടായിരുന്നുള്ളൂ,എന്നാ അവർക്ക് പക്വത വന്നപ്പോ തല്ലിപൊളി ആയ എന്നെ നല്ലത് പോലെ ഇവർ ഇപ്പൊ സപ്പോർട്ട് ചെയ്യുന്നുണ്ട്, വിരോധാഭാസം . ഓരോന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ മൂന് പേരും കാവിലേക്ക് നടന്നു.
ആറോ ഏഴോ നൂറ്റാണ്ടുകൾ പഴക്കം ഉള്ള കാവ് ആണ്. അത്കൊണ്ട് തന്നെ ഞങ്ങൾ കുടുംബക്കാരെ കൂടാതെ നാട്ടുകാരും തുള്ളലിൽ പങ്കെടുക്കാനും അനുഗ്രഹം വാങ്ങാനും ഒക്കെ ഒത്തു കൂടുന്നുണ്ട്. ഫാൻസി ലൈറ്റും തോരണങ്ങളും കോച്ചു കച്ചവട ക്കാരും ഒക്കെ ആയി ആകെ മൊത്തത്തിൽ ഒരു ഉത്സവ വൈബ് ആണ്. ചേട്ടായിമാർ കാവിൽ എത്തിയതും തൊഴാൻ പോയി. എന്നെ വിളിച്ചെങ്കിലും ഞാൻ പിന്നെ തൊഴുതോളം എന്നും പറഞ്ഞു കളം
വരയ്ക്കുന്നത് കാണാനായി ചെന്നു. ഗന്ധർവ്വനും യക്ഷിയും ആണ് ഇന്നത്തെ കളം. ഞാൻ
💬 Comments
View all comments