Chapter Title : കടുംകെട്ട് 7 [Arrow]
ചെല്ലുമ്പോൾ ഗന്ധർവ്വൻ കളം എഴുതുന്നത് പൂർത്തിയായിരുന്നു യക്ഷികളം പകുതിയായി. ഒരുകയ്യിൽ വില്ലും മറുകയ്യിൽ അമ്പും പിടിച്ചു കടുവയുടെ പുറത്ത് ഇരിക്കുന്ന അർദ്ധനഗ്നയായ യക്ഷി. മനോഹരമായ രൂപം, പുതിയ ഒരു പയ്യൻ ആണ് കളം എഴുതുന്നത്. കളം എഴുതുന്നത് കാണാൻ നിന്നിരുന്ന പെണ്ണുങ്ങളുടെ മുന്നിൽ ഇത്തിരി ആള് കളിച്ചു അവൻ കളം ഏഴുതുകയാണ്. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
" ഡാ ഡാ ആ വരുന്ന പെൺപിള്ളേര നോക്കടാ എല്ലാം ഒന്നിന് ഒന്ന് മെച്ചം "
വായ് നോക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ വന്നവന്മാരിൽ ആരോ ആണ്. ഇതേതാ ഇത്ര സുന്ദരിമാർ എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ഞാനും അങ്ങോട്ട് നോക്കി. അച്ചു, അഞ്ചു, രാജിയേച്ചി, തുടങ്ങിയ ഞങളുടെ പെങ്ങന്മാർ, അവന്മാർ പറഞ്ഞ് ശരിയാണ് എല്ലാരും അതി സുന്ദരികൾ തന്നെ ആണ് അച്ചുവും അഞ്ചുവും ചുരിദാർ ആണ് വേഷം ബാക്കി എല്ലാരും സാരിയും. അന്നേരം അവരുടെ എല്ലാം പുറകിൽ ആയി അച്ചുന്റെ അമ്മയുമായി സംസാരിച്ചോണ്ട് വരുന്ന അവളെ കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് അടിച്ചു പോയത് പോലെ തോന്നി. മുല്ലപ്പൂ ചൂടിയ മുടി, നെറ്റിയിൽ ഒരു പൊട്ട് ചന്ദനകുറി, സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമം, വാലിട്ട് എഴുതിയ ആ ഉണ്ട കണ്ണ്, മൂക്കിൽ ഒരു ചുവന്ന കല്ലിന്റെ മൂക്കുത്തി, ചുവന്നു തുടുത്ത അധരങ്ങൾ, അവൾ അച്ചുന്റെ അമ്മയോട് എന്തോ പറഞ്ഞു ചിരിച്ചപ്പോ പുറത്ത് കണ്ട മുല്ല മൊട്ട് പോലെ ഉള്ള പല്ലുകൾ, ചെവിയിൽ ആടി കളിക്കുന്ന വലിയ ജിമിക്കി, കരിനീല കരയും വർക്കും ചെയ്ത സെറ്റ് സാരി
💬 Comments
View all comments