0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1770
ശരിക്കും അമ്പരന്നു, അവൻ സൈഡിൽ ഒക്കെ നോക്കി പിന്നെ കഴുത്ത് തിരിച്ചു പിറകിലേക്ക് ഒന്ന് നോക്കി, അതാണ് ഞാൻ നോക്കി നിന്നത്, that moment... " സർപ്രൈസ് motherfucker !!"
എന്നും പറഞ്ഞു ഞാൻ അവന്റെ വലത് jaw നോക്കി ഇടിച്ചു. എന്റെ വായിൽ മൗത്ത്ഗാർഡ് ഉണ്ടായിരുന്ന കൊണ്ട് ഞാൻ പറഞ്ഞത് അവന്‌ വ്യക്തമായോ എന്ന് അറിയില്ല, എങ്കിലും എന്റെ പഞ്ച് നല്ലത് പോലെ ഏറ്റു, പഞ്ച്കൊണ്ട് അവന്റെ വായിൽ നിന്നും മൗത്ത് ഗാർഡ് തെറിച്ചു പോയി ഒപ്പം കുറേ ചോരയും. ഒന്ന് കയ്യ് കുത്തുക പോലും ചെയ്യാതെ സുദേവ് ബോധം കെട്ട് നേരെ റിങ്ങിൽ വീണു. " oh my god... what was that?? സുദേവ് down with a single punch?? " ഒരുനിമിഷത്തെ നിശബ്ദതക്ക് ശേഷം അനൗൺസർ ചോദിച്ചു. ആ നിമിഷം ആണ് കാണികളും അമ്പരപ്പിൽ നിന്ന് ഉണർന്നത്. പിന്നെ ഹർഷാരവം ആയിരുന്നു, കാത് അടപ്പിക്കുന്ന കയ്യടി കൊണ്ട് ഗാലറി നിറഞ്ഞു. ഞാൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു, ആരതി അമ്പരന്ന് തന്നെ ഇരിക്കുന്നു, അച്ചുവും ആതുവും എഴുന്നേറ്റു നിന്ന് കൈ അടിക്കുകയാണ്. ഞാൻ കാണികളെ നോക്കി രണ്ടു കയ്യും ഉയർത്തി ഒന്ന് അലറി. അവരുടെ ആവേശം കൂടി. " One " " two " റെഫറി കൗണ്ട്ഡൌൺ തുടങ്ങി. " three" " four " മൗത്ത് ഗാർഡ് തുപ്പി കളഞ്ഞു ഞാനും കൗണ്ട് ചെയ്യാൻ തുടങ്ങി. " five " "Six " കാണികളും ഞങ്ങളുടെ ഒപ്പം കൗണ്ട് ചെയ്തു. എല്ലാരും ഒറ്റ ശബ്ദത്തിൽ കൗണ്ട് ചെയ്തു. " seven " " eight " പെട്ടന്ന് കാണികൾ കൗണ്ട് ചെയ്യുന്നുത് നിർത്തി. പകരം ആർപ്പു വിളിയും കയ്യടിയും നടത്തി. കാര്യം എന്താണ് എന്ന് അറിയാൻ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി, എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൻ സുദേവ് എഴുന്നേൽക്കാൻ ശ്രമിക്കുകയാണ്, അവൻ മുട്ട് കുത്തി എഴുന്നേറ്റു. ചുണ്ടിൽ ഉണ്ടായിരുന്ന ചോര തുടച്ചു. എന്നെ ഒന്ന്

💬 Comments

View all comments