Chapter Title : കടുംകെട്ട് 8 [Arrow]
അവന്റെ വയറ്റിയിൽ പിടിച്ചു.
" പെയിൻ ഉണ്ടോ?? " ഞാൻ ചോദിച്ചു.
" ചെറുതായിട്ട് " അവൻ മറുപടി തന്നു. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു, തല ചൊറിഞ്ഞു കൊണ്ട് അവനും ചിരിച്ചു.
" ആ fight, അത് മനോഹരം ആയിരുന്നു. ഇതിന് മുമ്പ് ഒരുപാട് മാച്ച്ൽ ഞാൻ പങ്കെടുത്തിട്ടുണ്ട് എങ്കിലും ഇത്രകണ്ട് ആസ്വദിച്ച മറ്റൊരു മാച്ച് വേറെ ഇല്ല. താങ്ക്സ് " എന്നെ നോക്കാതെ ആണ് അവൻ അത് പറഞ്ഞത്, അത് കേട്ടപ്പോൾ എന്നിൽ ഒരു ചിരി വിടർന്നു.
" സേം ഹിയർ " ഞാൻ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.
" അന്ന്, അന്നത്തെ ആ ഇൻസിഡന്റ് I am sorry ഫോർ ദാറ്റ് " ഒരു ചളുപ്പോടെ ആണ് അവൻ അത് പറഞ്ഞത്.
" സത്യത്തിൽ ഞാൻ അല്ലേ സോറി പറയേണ്ടത്. അന്ന് ഞാനും ആരതിയുമായി കോളജിൽ വെച്ചു ചെറിയ ഒരു പ്രശ്നം ഉണ്ടായി, സോറി പറയാൻ ആണ് സത്യത്തിൽ അന്ന് ഞാൻ അവളെ വിളിച്ചത്. അവൾ നിന്നില്ല ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു , അവൾ കുതറി, ഡ്രസ്സ് കീറി, നീ ഇടക്കിട്ട് കയറി എന്റെ ടെമ്പർ തെറ്റി പിന്നെ അറിയാല്ലോ... ha അത് വിട്ട് കള " ഞാൻ അത് പറഞ്ഞു അവനെ നോക്കി.
" അപ്പൊ ഇപ്പൊ നമ്മൾ തമ്മിൽ പ്രശ്നം ഒന്നുമില്ലല്ലോ?? " അവൻ.
" എന്ത് പ്രശ്നം, ഇപ്പൊ എല്ലാം കൂൾ ആയില്ലേ?? " ഞാൻ
" അർജുൻ, ഫ്രിണ്ട്സ്?? " ചോദ്യ ഭാവത്തിൽ നോക്കി കൊണ്ട് അവൻ എന്റെ നേരെ കൈ നീട്ടി.
" it's അജു " ഞാൻ തിരുത്തി കൊണ്ട് കൈ കൊടുത്തു.
" then I am സുധി " അവൻ ചിരിചു കൊണ്ട് പറഞ്ഞു.
" ആഹാ രണ്ടുപേരും ഫ്രണ്ട്സ് ആയോ " ചോദ്യം കേട്ട് ഞങ്ങൾ നോക്കി, നന്ദു ആണ്.
" ഇത് നന്ദു, നന്ദൻ. അന്ന് പരിചയപെട്ടത് ആണല്ലോ സൊ
💬 Comments
View all comments