0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 1780
ഞാൻ അവന്റെ ഒപ്പം ഫ്രണ്ടിൽ ഇരുന്നു, അച്ചുവും ആതുവും ആരതിയും പിറകിൽ.
" ചേച്ചി എന്താ ഏട്ടനെ കാണാൻ ആ റൂമിലേക്ക് വരാതെ ഇരുന്നത്?? വന്നിരുന്നേൽ മറ്റേ ചേട്ടനെ പരിചയപ്പെടായിരുന്നു. ഏട്ടന്റെ opponent. പുള്ളി നല്ല കൂൾ ആ പെട്ടന്ന് അടുക്കുന്ന ടൈപ്പ്. എന്തോ സത്യം പറയാല്ലോ ആ ചേട്ടൻ എനിക്ക് വളരെ പരിചയം ഉള്ളു ആരോ ആണെന്ന ഒരു വൈബ് ആയിരുന്നു. " ആതു സുധിയെ കുറിച്ച് ആരതിയോട് വാചാല ആവുകയാണ്. അല്ല അവളുടെ രെക്ഷകനെ കാണാൻ അവൾ എന്താ വരാതെ ഇരുന്നേ?? ഇപ്പൊ വന്നാൽ എന്റെ ഭാര്യ ആണെന്ന് പറയേണ്ടി വരില്ലേ അതാവും. അല്ല ഞാനും അവനോടു പറഞ്ഞില്ലല്ലോ. " അപ്പൊ ആതു എന്താ തീരുമാനം?? കണ്ടല്ലോ നല്ല ഇടികിട്ടും. ആലോചിച്ചു തീരുമാനം എടുക്കണം " ഞാൻ ആതുവിനോഡ് ചോദിച്ചു. " ഒന്നും ആലോചിക്കാൻ ഇല്ല. I'm in " ആതു ഫുൾ പവറിൽ ആണ്. സൊ ദാറ്റ്‌സ് സെറ്റിൽസ് it. അങ്ങനെ അത് തീർന്നു. സുധി, ഇന്നലെ വരെ അവന്റെ മുഖം ഓർക്കുമ്പോഴേ ദേഷ്യം ആണ് വരുന്നത്. എന്നാ ഒറ്റ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. സത്യത്തിൽ ലാസ്റ്റ് റൗണ്ടിൽ ഞങ്ങൾ മനസ്സ് തുറന്ന് സംസാരിക്കുകയായിരുന്നു. Language ഓഫ് ഫിസ്റ്റ്. ഇനി ഇപ്പൊ അവൾ കീർത്തന പ്രകാശ്. സത്യത്തിൽ അവൾ ആരാണ് എന്ന് ഇപ്പൊ എനിക്ക് ചെറിയ ഒരു ഊഹം ഉണ്ട്, പക്ഷെ ആ ഊഹം തെറ്റ് ആവണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. എന്തോ അന്ന് അവളെ കണ്ടപ്പോഴേ എനിക്ക് ഇറിറ്റേഷൻ തോന്നിയിരുന്നല്ലോ, പിന്നീട് അവളെ കുറിച്ച് ആലോചിക്കുമ്പോൾ എല്ലാം എന്റെ മനസ്സിലേക്ക് വേറെ ഒരാളുടെ മുഖം ആണ്‌ ഓടി വരുന്നത് ഞാൻ ഇനി ഒരിക്കലും കാണാൻ ഇടവരരുതേ എന്ന് ആഗ്രഹിക്കുന്ന ഒരു മുഖം. എന്തായാലും അവൾ ആരെന്നു ഉടനെ കണ്ടു പിടിക്കാം അല്ലോ. എന്ന് മനസ്സിൽ ഓർത്തു കൊണ്ട് ഞാൻ നന്ദുവിനെ ഒന്ന് നോക്കി. എന്തായാലും നാല് ദിവസം ദാ എന്ന് പറയും പോലെ കഴിഞ്ഞു, നന്ദുവിന്റെ മാച്ച് അതികം പാട്

💬 Comments

View all comments