Chapter Title : കടുംകെട്ട് 8 [Arrow]
പെടാതെ തന്നെ നന്ദു ജയിച്ചു. വൈകുന്നേരം ഞങ്ങൾ, ഞാനും നന്ദുവും അനന്ദുവും ദീപുവും ഒക്കെ ആയി old house ൽ ഒത്തു കൂടി. മാച്ച് ജയിച്ചതിന്റെ ചെലവ്.
" എന്താണ് നിന്റെ പ്ലാൻ?? " നന്ദു ആണ്.
" നമ്മൾ ഇന്ന് ഇവിടെ കൂടുന്നു, നാളെ രാവിലെ എഴുന്നേറ്റു ഞാനും നീയും അവളുടെ നാട്ടിലേക്ക് വിടുന്നു, അവിടെ അവളെ പറ്റി അന്വേഷിക്കുന്നു അവൾ ആരാണ് എന്താണ് അവൾക്ക് അച്ഛനും ആയി ഉള്ള ബന്ധം, എന്നൊക്കെ അറിഞ്ഞിട്ട് ബാക്കി തീരുമാനം എടുക്കാം " ഞാൻ അത് പറഞ്ഞപ്പോ നന്ദു ഒന്ന് മൂളുക മാത്രേ ചെയ്തുള്ളു.
" യാത്രയെ കുറിച്ച് അങ്കിളിനോട് പറഞ്ഞോ?? " നന്ദു.
" മാച്ച് ജയിച്ചതിന്റെ സന്തോഷം ആഘോഷിക്കാൻ ഒരു ട്രിപ്പ്. അത്രേ അച്ഛനോട് പറഞ്ഞുള്ളു. കാര്യം കല്യാണം കഴിഞ്ഞു കുറച്ച് ദിവസം അല്ലേ ആയുള്ളൂ ഒറ്റക്ക് ഒരു ട്രിപ്പ് ഒന്നും പോവണ്ട എന്ന് പറഞ്ഞു അച്ഛൻ ഒടക്കും എന്നാ ഞാൻ വിചാരിച്ചത്. പക്ഷെ അച്ഛൻ എതിർത്ത് ഒന്നും പറഞ്ഞില്ല വെറുതെ ഒന്ന് മൂളിയതെ ഉള്ളു " അത് കേട്ടപ്പോ നന്ദുവും ഒന്ന് മൂളി.
" അല്ല നീ സുധിയെ വിളിക്കുന്നുഎന്ന് പറഞ്ഞിട്ട്?? അവൻ വരുന്നില്ലേ?? " വിഷയം മാറ്റാൻ എന്നോളം നന്ദു ചോദിച്ചു.
" ഇല്ലഡാ, ഞാൻ വിളിച്ചു. പക്ഷെ അവന്റെ അനിയത്തി ചെന്നൈയിലോ മറ്റോ ആണ് പഠിക്കുന്നത് അവൾ അവരുടെ നാട്ടിൽ വന്നിട്ടുണ്ട് സൊ മാച്ച് തീർന്നതും അവനും അവന്റെ നാട്ടിലേക്ക് പോയി എന്ന് " ഞാൻ പറഞ്ഞു.
" നിങ്ങൾ എന്ത് പറഞ്ഞു ഇരിക്കുവാ ഇങ്ങ് വാ " അനന്ദു വന്നു വിളിച്ചു ഞാൻ അവന്മാരുടെ കൂട കൂടി. നന്ദു മാറി ഇരുന്നു. ആട്ടോം പാട്ടും വെള്ളമടിയും ഒക്കെ കഴിഞ്ഞു കിടന്നപ്പോ മണി വെളുപ്പിന് മൂന് ഒക്കെ കഴിഞ്ഞു.
" അജു ഡാ എഴുന്നേക്ക് " രാവിലെ നന്ദു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്.
" ദാ സത്യഅങ്കിൾ ആണ്, നിന്നെ വിളിച്ചിട്ട് കിട്ടണില്ലന്ന് പറഞ്ഞു എന്നെ വിളിച്ചതാ " അവൻ
💬 Comments
View all comments