Chapter Title : കടുംകെട്ട് 8 [Arrow]
ഫോൺ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. എന്റെ ഫോൺ ഓഫ് ആയിരുന്നു. സമയം 9 മണി ഒക്കെ കഴിഞ്ഞു ഞാൻ നന്ദുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയതും അവൻ ബാത്‌റൂമിലേക്ക് പോയി.
" ഹലോ അച്ഛാ " ഞാൻ ഫോൺ എടുത്തു.
" ഡാ നീ പെട്ടന്ന് ഒരിടം വരെ വരണം "
" അല്ല അച്ഛാ, ഞങ്ങളുടെ ട്രിപ്പ്. ഞാൻ അച്ഛനോട് പറഞ്ഞിരുന്നില്ലേ? "
" ഇത് അത്യാവശ്യം ആണ്, വരേണ്ട സ്ഥലം ഒക്കെ നന്ദനോട് പറഞ്ഞിട്ടുണ്ട് അവന് അറിയാം. നീ പെട്ടന്ന് ഇങ്ങ് വാ " എന്നും പറഞ്ഞു അച്ഛൻ ഫോൺ കട്ട് ചെയ്തു. അച്ഛന്റെ സംസാരത്തിൽ നിന്ന് സംഗതി ഇത്തിരി സീരിയസ് ആണെന്ന് മനസ്സിലായി. അപ്പോഴേക്കും നന്ദു കുളി കഴിഞ്ഞ് വന്നിരുന്നു.
" എന്താടാ സംഭവം?? " ഞാൻ അവനോട് ചോദിച്ചു.
" ആ... അത്.... പിന്നെ... എനിക്കും കൃത്യമായി അറിയില്ല, നീ വേഗം റെഡി ആവാൻ നോക്ക് " അവൻ തപ്പി കളിച്ചു.
" ha ഒരു അഞ്ചു മിനിറ്റ് "എന്നും പറഞ്ഞു കുളിക്കാൻ കയറി. പെട്ടന്ന് തന്നെ ഞാൻ റെഡിവന്നു. അവമ്മാരെ ഒക്കെ ചവിട്ടി എഴുന്നേപ്പിച്ചു ഞങ്ങൾ പോവുന്ന കാര്യം പറഞ് ഇറങ്ങി.
" ഇനി എങ്കിലും പറ എങ്ങോട്ടാ പോണേന്ന് " വണ്ടിയിൽ കയറിയപ്പോൾ ഞാൻ നന്ദുവിനോട് ചോദിച്ചു.
" അതൊക്കെ പറയാം നീ അടങ്ങ് " പറയാം പറയാം എന്ന് പറയുന്നത് അല്ലാതെ അവൻ പറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
ഞങ്ങൾ യാത്ര തുടങ്ങിയിട്ട് ഏകദേശം മൂന് മണിക്കൂറോളം ആവുന്നു ഞങ്ങൾ ഇപ്പൊ ജില്ല ബോർഡർ ഒക്കെ താണ്ടി പോയി കൊണ്ട് ഇരിക്കുകയാണ്. ചോദിക്കുന്നതിന് ഒക്കെ മുക്കുകേം മൂളുകേം ചെയ്യുന്നത് അല്ലാതെ നന്ദു ഒന്നും പറയുന്നില്ല. അവനെ എന്തോ അലട്ടുണ്ട് എന്ന് വ്യക്തം. ഞാനും ഒരു കാരണം അറിയാത്ത ഒരു അൺഈസിനസ് അനുഭവിക്കുന്നുണ്ട്. ശരിക്കും അത് ഇന്നലെ രാത്രി മുതൽ തുടങ്ങിയത് ആണ്, എന്തോ നെഞ്ചിൽ ഒരു ഭാരം എടുത്തു വെച്ചത് പോലെ ഒരു തോന്നൽ. ഞാൻ
💬 Comments
View all comments