0%

Chapter Title : കടുംകെട്ട് 8 [Arrow]

Author : Arrow Read All Parts 5.3K
ചോദിച്ചു. " എന്നാ നമുക്ക് അങ്ങ് പോയേക്കാം " നന്ദുവും സമ്മതിച്ചു. " അലോ മക്കളെ ബാ പോവാം " സുധിയുമായി സംസാരിചു കൊണ്ട് ഇരുന്ന ആതുവിനേം അച്ചുവിനേം ഞാൻ വിളിച്ചു. അവർ അവനോടു യാത്ര പറഞ് ഇറങ്ങി. " എന്നാ ഞാൻ അങ്ങ് ഇറങ്ങുവാ " ഞാൻ സുധിയോട് യാത്ര പറഞ്ഞു. " അജു " ഞാൻ വാതിലിന്റെ അടുത്ത് എത്തിയപ്പോ അവൻ വിളിച്ചു. ഞാൻ എന്താ എന്ന് ചോദിക്കും പോലെ തിരിഞ്ഞു നോക്കി. " അടുത്ത തവണ ഞാൻ ആയിരിക്കും ജയിക്കുക " " അത് നമുക്ക് കാത്ത് ഇരുന്നു കാണാം " ഞങ്ങൾ അത് പറഞ്ഞു ചിരിച്ചു പിരിഞ്ഞു. തിരികെ ഉള്ള യാത്രയിൽ നന്ദു ആണ് കാർ ഓടിച്ചത്, ഞാൻ അവന്റെ ഒപ്പം ഫ്രണ്ടിൽ ഇരുന്നു, അച്ചുവും ആതുവും ആരതിയും പിറകിൽ.
" ചേച്ചി എന്താ ഏട്ടനെ കാണാൻ ആ റൂമിലേക്ക് വരാതെ ഇരുന്നത്?? വന്നിരുന്നേൽ മറ്റേ ചേട്ടനെ പരിചയപ്പെടായിരുന്നു. ഏട്ടന്റെ opponent. പുള്ളി നല്ല കൂൾ ആ പെട്ടന്ന് അടുക്കുന്ന ടൈപ്പ്. എന്തോ സത്യം പറയാല്ലോ ആ ചേട്ടൻ എനിക്ക് വളരെ പരിചയം ഉള്ളു ആരോ ആണെന്ന ഒരു വൈബ് ആയിരുന്നു. " ആതു സുധിയെ കുറിച്ച് ആരതിയോട് വാചാല ആവുകയാണ്. അല്ല അവളുടെ രെക്ഷകനെ കാണാൻ അവൾ എന്താ വരാതെ ഇരുന്നേ?? ഇപ്പൊ വന്നാൽ എന്റെ ഭാര്യ ആണെന്ന് പറയേണ്ടി വരില്ലേ അതാവും. അല്ല ഞാനും അവനോടു പറഞ്ഞില്ലല്ലോ. " അപ്പൊ ആതു എന്താ തീരുമാനം?? കണ്ടല്ലോ നല്ല ഇടികിട്ടും.

💬 Comments

View all comments