Chapter Title : കൗരവസംഘം 4 [ഉൽപലാക്ഷൻ]
ഇല്ല ഇതിപ്പോൾ ഈ ഒരു വഴിയെ കാണുന്നുള്ളൂ. നീ ഒന്നടങ്ങ്. നമുക്ക് നോക്കാം, ഞാൻ കുറച്ചു കോൾ ചെയ്ത് നോക്കട്ടെ.
രാജിവൻ അയാളെ സെക്രട്ടറിയെ അകത്തേക്ക് വിളിച്ചു ഫോൺ വാങ്ങി. ആ നേരം ഞാൻ അഖിലിന്റെ മേശയുടെ അരികിൽ ഇരുത്തി. എന്നിട്ട് അപ്പവും മുട്ടക്കറിയും വെച്ചു കൊടുത്തു.
ഞാൻ: മോനെ, നീ കഴിക്ക്, മാപ്പൊന്നും പറയേണ്ടി വരില്ല. നീ മാപ്പ് പറയാൻ ഞാൻ സമ്മതിക്കില്ല.
അഖിൽ പല്ലുറുമ്മുകയായിരുന്നു. "നശിപ്പിക്കണം അവറ്റകളെ കുടുംബത്തോടെ നശിപ്പിക്കണം." അവൻ മുരളുന്നത് ഞാൻ കേട്ടു.
ഞാൻ അവനെ അവിടിരുത്തി അവന്റെ അപ്പന്റെ അടുക്കൽ ചെന്നു. അയാളിപ്പോഴും കോളിലാണ്. തോമസ് ഒന്നുമായില്ല എന്ന രീതിയിൽ തലയാട്ടി.
അയാളാണങ്കിൽ ഫോണിൽ വലിയ ഭവ്യതയോടെ ഹിന്ദിയിൽ സംസാരിക്കുന്നു. "Ok ടിക് ഹേ, മിശ്ര ജി, ടിക് ഹേ, സിർഫ് യേ ഇൻഫർമേഷൻ സരൂർ ഥാ"
രാജിവൻ കോൾ കട്ട് ചെയ്തിട്ട് കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു.
രാജിവൻ: എടാ അഖിൽ മോനെ ഒരു വഴിയുണ്ട്,
അയാൾ ചിരിച്ചു കൊണ്ട് അഖിലിനെ നോക്കി.
"ഇച്ചിരി വളഞ്ഞു മൂക്ക് പിടിക്കുന്ന വഴിയാണ്"
അഖിൽ കസേരയിൽ നിന്നും എണീറ്റു, "പറയപ്പാ, എന്താത്? "
രാജിവൻ: അയാളില്ലെ അനീഷ് അയാൾക്ക് കുറച്ചു ഹവാല പരിപാടി ഉണ്ട്, കറാച്ചി വഴി മുംബൈ , അവിടുന്ന് കൊച്ചി. സംഭവം കറാച്ചി വഴി ആയോണ്ട് സാമ്പത്തിക കുറ്റത്തിന് പിന്നാലെ തീവ്രവാദക്കുറ്റവും തലയിൽ ഇരിക്കും.
തോമസ്: അങ്കിൾ അത് കൊള്ളാം Blackmail ചെയ്യാൻ പറ്റിയ സാധനം
രാജിവൻ: മുഴുവൻ കേൾക്ക് മോനെ, അതിലൊരു പ്രശ്നമുണ്ട്, അനീഷ് ഇതിൽ വളരെ ശ്രദ്ധാലുവാണ്.
💬 Comments
View all comments