Chapter Title : കീചകാ ഐ വിൽ കിൽ യൂ [ആൽബി]
കീചകാ ഐ വിൽ കിൽ യൂ (ആൽബി)
Kichaka I will Kill You Author Alby
കീചകാ ഐ വിൽ കിൽ യൂ(നോൺ ഇറോട്ടിക്)
സമയം രാവിലെ 6.30എ എം. ധർമ്മപുത്രർ ഉറക്കമുണർന്നു. ചുറ്റും നോക്കി ആരെയും കണ്ടില്ല. പാഞ്ചാലിക്ക് പഴയപോലെ ഉത്തരവാദിത്വം ഇല്ല. പണ്ട് ദുര്യോധനാനുമായി വാശിക്ക് ചീട്ടു കളിച്ചു വീടും,കൃഷിസ്ഥലവും, വണ്ടിയും, വക്കാണവും നഷ്ട്ടപ്പെട്ട് വാടകവീട്ടിൽ കഴിയുന്ന ധർമ്മപുത്രർക്ക് രാവിലെ ആറു മണിക്ക് കിട്ടേണ്ടിയിരുന്ന കടുപ്പമുള്ള കണ്ണൻ ദേവൻ ടീ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു അദ്ദേഹം വീണ്ടും ഉറക്കം തുടർന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ വല്ലാത്തൊരു ശബ്ദം കേട്ട് യുധിഷ്‌ഠിര നിദ്രക്ക് വീണ്ടും ഭംഗം വന്നു. അതിരാവിലെ ആറു മണിക്ക് ടെൻസ്പോർട്സ് ചാനലിൽ ഗുസ്തി കണ്ടുരസിക്കുകയായിരുന്നു ഭീമൻ, തന്റെ ഇഷ്ട താരം തോറ്റതിലുള്ള ദേഷ്യത്തിൽ മുന്നിലിരുന്ന സാംസങ് എൽ ഇ ഡി ടീവി എടുത്ത് നിലത്തെറിഞ്ഞു.
തലേന്നു രാത്രി കത്തിച്ചുവെച്ച ഗുഡ്‌നൈറ്റ് കൊതുകുതിരി എരിഞ്ഞുതീർന്നിരിക്കുന്നു.ഉറക്കമുണർന്ന പാഞ്ചാലി മേശപ്പുറം വൃത്തിയാക്കി തന്റെ ബ്രഷും കോൾഗേറ്റ് പേസ്റ്റുമായി ബെഡ്റൂമിന് പുറത്തേക്ക് വന്നു.തേഞ്ഞുതീർന്ന ബ്രെഷിൽ നോക്കി പാഞ്ചാലി ആത്മഗതമെന്നപോലെ പറഞ്ഞു"ദുര്യോധനൻ വെള്ളത്തിൽ വീണപ്പോൾ ചിരിക്കേണ്ടിയിരുന്നില്ല"
അതിരാവിലെ ഏക്സർസൈസും കഴിഞ്ഞ് അർജുനൻ വീട്ടിലെത്തി.പാഞ്ചാലിയെ അന്വേഷിച്ചു. ചേട്ടാ,അവൾ ബാത്‌റൂമിൽ ആണ്.നകുലൻ പറഞ്ഞു. അല്പം ദേഷ്യത്തോടെ അർജുനൻ ഡ്രോയിങ് റൂമിലേക്ക് പോയി. ദി ഹിന്ദു പത്രമെടുത്തു സോഫയിലിരുന്നു സ്പോർട്സ് പേജ് മാത്രം വായിച്ചു.ചെന്നൈ സൂപ്പർ കിങ്‌സ് -മുംബൈ ഇന്ത്യൻസ് മത്സരം മുംബൈ ജയിച്ചെന്നറിഞ്ഞപ്പോൾ അര്ജുനന് പാഞ്ചലിയോടുള്ള വെറുപ്പും പോയി.
ബാത്റൂമിൽനിന്നും ഇറങ്ങിയ പാഞ്ചാലി ഗോദറെജ് അലമാരയുടെ കണ്ണാടിയിൽ നോക്കി തന്റെ വിവാദമായ മുടി ചീകിയൊതുക്കി.ഫെയർ
💬 Comments
View all comments