0%

Chapter Title : കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]

Author : കൊമ്പൻ Read All Parts 1.3K

നന്ദന്റെയൊപ്പം ജീവിക്കാൻ ആണ് ഇനി താല്പര്യമെങ്കിൽ കഴിഞ്ഞോട്ടെ..
എന്നുപോലും ഞാൻ ആലോചിച്ചുകൂട്ടി. നന്ദന് എന്റെകൂടെ ജീവിക്കാൻ ഞാൻ വിളിക്കുന്നത് തെറ്റാണു, അവനിപ്പോൾ ഭാര്യ ഇല്ലെങ്കിലും രണ്ടു പെൺകുട്ടികൾ ഉണ്ട് , അവരുടെ ഭാവി ഞാനായിട്ട് തകർക്കാൻ കഴിയില്ല. ഇതെല്ലാം എന്റെ വിധിയാണ്.
അല്ലെങ്കിൽ നന്ദനെ ഞാൻ എന്തിനു കണ്ടു മുട്ടി .
എന്റെയുള്ളിലെ ഈ പേരിടാത്ത വികാരത്തിന് ഞാൻ എന്തിനു നന്ദന്റെ പേരിട്ടു വിളിക്കാൻ ആഗ്രഹിക്കുന്നു. എനിക്കറിയില്ല!!

അടുത്ത ദിവസം വൈകീട്ട് നന്ദൻ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വന്നു , പിറ്റേന്ന് കാലത്തു ആണ് ഫ്ലൈറ്റ് എന്നുള്ളത് കൊണ്ട് അന്ന് നന്ദൻ ഞങ്ങളുടെ ഫ്ലാറ്റിൽ നിന്നും ഒന്നിച്ചു പോകാം എന്ന് വെച്ചു .
എന്റെ മനസിലെ മാറിമറിയുന്ന ചിന്തകൾ കൊണ്ട് , അക്ഷര സ്വല്പ നേരം മാറിയാൽ പോലും , ഞാൻ നന്ദനെ നോക്കാതെ പിടിച്ചു നില്കുമ്പോ നെഞ്ച് കീറി പിടയുക ആയിരുന്നു.ഞാനതെല്ലാം ആരോടും പറയാതെ സഹിച്ചു.

നന്ദനും എന്റെ പെരുമാറ്റത്തിൽ നല്ലപോലെ സംശയം തോന്നി, പക്ഷെ അക്ഷര അടുത്തുള്ളത് കൊണ്ടാവാം എന്ന് അവനും ധരിച്ചു കാണണം, അതുകൊണ്ട് അവിടെ വെച്ച് നന്ദൻ ഒന്നും എന്നോട് ചോദിച്ചില്ല.

പിറ്റേന്ന് അതിരാവിലെ ഞങ്ങൾ ഐര്പോര്ട്ടിലേക്ക് പുറപ്പെട്ടു എനിക്ക് ഒറ്റയ്ക്കുള്ള സീറ്റും നന്ദനും അക്ഷരയും ഒന്നിച്ചുമായിരുന്നു.

നന്ദൻ എന്നോട് നോക്കി ചിരിക്കുന്നുണ്ടെങ്കിലും എനിക്ക് മനസ്സിൽ പേടി തോന്നി തുടങ്ങി . ഇനി നന്ദനും അക്ഷരയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിട്ടുണ്ടാകുമോ ? അറിയില്ല.
ഓരോന്ന് ആലോചിക്കുമ്പോ എനിക്ക് മനസ്സിൽ പൊട്ടുന്ന പോലെ തോന്നി.

കാലിക്കറ്റ് നിന്നും ഒരു കാർ റെന്റ്നു എടുത്തുകൊണ്ട് ഞാൻ

💬 Comments

View all comments