Chapter Title : കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]
കാണുന്ന ഞങ്ങളെ പോലെയുള്ള മനുഷ്യരെ
എന്ത് തെറ്റാണു അവരോടു ഞങ്ങൾ ചെയ്തെന്നു ഞാൻ പലപ്പോഴും ലോകേഷിനോട് ചോദിക്കാറുണ്ട്. മനസു എന്ന് പറയുന്ന ഒരു സാധനം എല്ലാവര്ക്കും ഉള്ളതുപോലെ ഞങ്ങൾക്കും ഉണ്ട്. അത് ഒരു പെണ്ണിനെ മാത്രമല്ല, ആണിനേയും അതെ പോലെ ഇഷ്ടപ്പെടാനും ഭാഗ്യം സിദ്ധിച്ചവരാണ് ഞങ്ങൾ.!
എന്തായാലും ഞങ്ങൾ കഴിഞ്ഞ വര്ഷം കാണാൻ തീരുമാനിച്ചതാണ്, ഇക്കൊല്ലമെങ്കിലും അത് നടന്നാൽ മതിയായിരുന്നു. കാരണം ഞാൻ മനസുകൊണ്ട് അത്രക്കും അടുത്തിരുന്നു അവനുമായി.
കഴിഞ്ഞ വര്‍ഷം ലോകേഷ് വരാമെന്നു പറഞ്ഞുപറ്റിച്ചു. ഇത്തവണ പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
പക്ഷെ ആ ചാറ്റിന്റെ അവസാനം
ഞാൻ നമ്പർ ലോകേഷ് ഷെയർ ചെയ്തുകൊണ്ട് മറുപടിക്കായി കാത്തു നിൽകുമ്പോൾ അജയ് ആണോ എന്ന് ലോകേഷ് ചോദിച്ചത് എന്നെ സത്യത്തിൽ ഞെട്ടിച്ചു. എന്റെനമ്പർ ഉള്ള ആരോ….ആണ് ഇത്രയും നാൾ ലോകേഷ് ആയി പറ്റിച്ചത് എന്ന് ആലോചിക്കുമ്പോ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്നപോലെ തോന്നി. ഇത്രയും മനോഹരമായി എന്നെ പറ്റിച്ചതാരാണ്..
ജെയിംസ് എന്ന nickname അജയ് ജെയിംസ് എന്ന fullname ആണെന്ന് അറിയാവുന്ന ആരോ ആണ്, രണ്ടര വർഷമായി എന്നോട് സംസാരിക്കുന്നത് എന്നറിഞ്ഞപ്പോൾ….
എനിക്ക് എന്റെ മനസു കൈവിട്ട്പോയി…
ഞാൻ ചാറ്റ്ബോക്സ് കളഞ്ഞിട്ട് അതാരായിക്കുമെന്നു അറിയാതെ പേടിച്ചു കൈവിറച്ചുകൊണ്ട് ലാബിൽ നിന്ന് റസ്റ്റ്റൂമിലേക്ക് ഓടി.
പക്ഷെ….
അടുത്ത നിമിഷം എന്റെ ഫോണിൽ ഒരാളുടെ കാൾ വന്നപ്പോൾ…
ആ പേര് വായിക്കും മുൻപെ…
എന്റെ തല കറങ്ങുന്നപോലെ തോന്നി….
അക്ഷര ആയിരുന്നു….
ഈശ്വര...ഇനി അക്ഷരയാണോ….
എന്റെ മനസ് വീണ്ടും പതറി…..
എനിക്കാ കാൾ എടുക്കാൻ കഴിഞ്ഞില്ല.
ഞാൻ ശെരിക്കും പേടിച്ചു.
അര
💬 Comments
View all comments